ഐടി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നു
കൊച്ചി: ഐടി മേഖലയില്‍ കനത്ത മാന്ദ്യമാണെങ്കിലും ഈ മേഖലയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നവര്‍ കേരളത്തില്‍ കുറവല്ല.
ഐടി കമ്പനികളിലേക്കെന്ന് കാണിച്ച് തൊഴില്‍ പരസ്യം നല്‍കി പണം തട്ടുകയാണ് കമ്പനികളുടെ പരിപാടി. എഞ്ചിനിയറിങ്ങും എം സി എ യും മറ്റും കഴിഞ്ഞ യുവാക്കളെയാണ് പരസ്യം നല്‍കി ആകര്‍ഷിക്കുന്നത്. ആദ്യം രജിസ്റര്‍ ചെയ്യാനായി 100 ഉം 500 ഉം രൂപ വാങ്ങുന്ന കമ്പനികള്‍ പരീക്ഷ നടത്തിയ ശേഷം ജോലിക്കായി വന്‍ തുക വാങ്ങുന്നുണ്ടത്രെ.
വടക്കെ ഇന്ത്യയിലെ കമ്പനികളാണ് പരസ്യവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇന്ത്യയിലെ തന്നെ മികച്ച കമ്പനികളുടെ പേരുകള്‍ക്ക് സമാനമായ പേരുകളുള്ള കമ്പനികളുടെ പേരുകള്‍ കാണിച്ചാണ് പല സ്ഥാപനങ്ങളും പരസ്യം നല്‍കുന്നത്.
ഈയിടെ ഐടി കമ്പനിക്കെന്ന് പറഞ്ഞ് എഴുത്ത് പരീക്ഷ നടത്തിയ കൊച്ചിയിലെ ഒരു ഏജന്‍സിയില്‍ പൊലീസ് അന്വേഷണം നടത്തിയപ്പോള്‍ ഏത് കമ്പനിക്ക് വേണ്ടിയാണ് പരീക്ഷ നടത്തുന്നതെന്ന് പോലും ആ സ്ഥാപനത്തിന് പറയാനായില്ല. പല കമ്പനികളും നടത്തുന്ന പരീക്ഷകള്‍ക്ക് പത്താം ക്ലാസ്സിന്റെ നിലവാവരം പോലും ഇല്ല.












Click it and Unblock the Notifications