Get Updates
Get notified of breaking news, exclusive insights, and must-see stories!

മമ്മൂട്ടി കൈരളിയിലെ രാക്ഷസരാജാവ്

തിരുവനന്തപുരം: സിപിഎം തുടങ്ങിയ കൈരളി ചാനലിലെ രാക്ഷസരാജാവായി ചെയര്‍മാന്‍ മമ്മൂട്ടി മാറിയിരിക്കുകയാണെന്ന് ഇഎംഎസ് സാംസ്ക്കാരിക വേദി.

ചാനല്‍ കൈപ്പിടിയിലൊതുക്കിയിരിക്കുന്ന മമ്മൂട്ടി നിര്‍ദാക്ഷിണ്യം ജീവനക്കാരെ വെട്ടിനിരത്തുകയാണ്. ഇതിന്റെ പേരില്‍ സിപിഎമ്മിനും ദുഷ്പേരുണ്ടായിരിക്കുകയാണെന്ന് വേദി ചെയര്‍മാന്‍ വി. എസ്. മാത്യുവും ജനറല്‍ സെക്രട്ടറി എസ്. എസ്. മുരുകേഷും ഒക്ടോബര്‍ അഞ്ച് വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

അംബേദ്കറായി അഭിനയിച്ചതുകൊണ്ട് മാത്രം അംബേദ്കറുടെ നീതിബോധം മമ്മൂട്ടിക്കുണ്ടാവണമെന്നില്ലെന്ന് വേദി പറഞ്ഞു. കൈരളിയിലെ പിരിച്ചുവിടലിനെ കുറിച്ച് അഭിപ്രായമറിയാന്‍ ബന്ധപ്പെട്ട വാര്‍ത്താലേഖകരോട് താന്‍ കൈരളിയേക്കാള്‍ വലുതാണെന്ന് മമ്മൂട്ടി പറഞ്ഞുവെന്ന് സാംസ്ക്കാരിക വേദി ആരോപിച്ചു. 20 ജീവനക്കാരെ പിരിച്ചുവിട്ട മമ്മൂട്ടി കൈരളി മാനേജ്മെന്റ് നല്‍കുന്ന ഒരു കുറ്റി പുട്ട് തിന്ന് പുട്ടുറുമീസാവുകയാണെന്നും ഇഎംഎസ് സാംസ്ക്കാരിക വേദി കുറ്റപ്പെടുത്തി.

കൈരളി ചാനലിലെ പിരിച്ചുവിടലിനെതിരായി സമരം നടത്തിയ പത്രപ്രവര്‍ത്തക യൂണിയനെ സാംസ്ക്കാരിക വേദി അഭിനന്ദിച്ചു. പിരിച്ചുവിടലിനെതിരെ ഭാവിയില്‍ നടക്കുന്ന ഏത് സമരത്തിനും തങ്ങള്‍ പിന്തുണ നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+