Get Updates
Get notified of breaking news, exclusive insights, and must-see stories!

കെപിസിസി യോഗം തുടങ്ങി

തിരുവനന്തപുരം: പുതിയതായി കെപിസിസി ഭാരവാഹികള്‍ തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ആദ്യ കെപിസിസി എക്സിക്യുട്ടീവ് യോഗം ആരംഭിച്ചു.

തിരുവനന്തപുരത്ത് കോണ്‍ഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവനില്‍ ഒക്ടോബര്‍ അഞ്ച് വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് പ്രസിഡന്റ് മുരളിയുടെ അധ്യക്ഷതയിലാണ് യോഗം തുടങ്ങിയത്. വൈകുന്നേരം വരെ യോഗം നീളാനാണ് സാധ്യതയെന്ന് മുരളീധരന്‍ മലയാളം ഇന്ത്യാ ഇന്‍ഫോയോട് പറഞ്ഞു. കെപിസിസിയില്‍ അംഗമായിട്ടുള്ളവരും അല്ലാത്തവരുമായ പ്രമുഖ നേതാക്കള്‍ ഉച്ചയോടെ തന്നെ ഇന്ദിരാഭവനില്‍ എത്തിയിരുന്നു.

കള്ള് സഹകരണസംഘങ്ങള്‍, ബോര്‍ഡുകളിലെയും കോര്‍പ്പറേഷനുകളിലെയും ചെയര്‍മാന്‍ സ്ഥാനങ്ങള്‍, മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം യോഗത്തില്‍ ചര്‍ച്ചാവിഷയമാകുമെന്നാണ് അറിയുന്നത്. രാവിലെ സ്വാതന്ത്യ്ര സമരസേനാനി സംഗമത്തില്‍ പങ്കെടുത്ത മുരളി ആദ്യത്തെ കെപിസിസി യോഗത്തിന് മുമ്പ് ഇത്തരമൊരു യോഗത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് മുതിര്‍ന്നവരുടെ അനുഗ്രഹം നേടുന്നതിന് തുല്യമാണെന്ന് അഭിപ്രായപ്പെട്ടു.

ഇടതുമുന്നണി സംസ്ഥാന കമ്മിറ്റിയും വെള്ളിയാഴ്ച യോഗം ചേരുന്നുണ്ട്. യൂണിവേഴ്സിറ്റി കോളേജ് സംഭവത്തില്‍ സിപിഐ എസ്എഫ്ഐയെയും സിപിഎമ്മിനെയും യോഗത്തില്‍ കുറ്റപ്പെടുത്തിയേക്കും. പിണറായി വിജയന്‍, ഇ. കെ. നായനാര്‍, പി. കെ. വാസുദേവന്‍ നായര്‍, വെളിയം ഭാര്‍ഗവന്‍, എ. സി. ഷണ്മുഖദാസ്, നീലലോഹിതദാസന്‍ നാടാര്‍ തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+