ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് വിലക്ക്
കൊച്ചി: പുതിയ ശബ്ദമലിനീകരണ ചട്ടങ്ങള്‍ നടപ്പിലാക്കും വരെ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിന് അനുമതി കൊടുക്കുന്നതില്‍ ഹൈക്കോടതി വിലക്കേര്‍പ്പെടുത്തി.
ശബ്ദമലിനീകരണ ചട്ടങ്ങളിലെ ചട്ടം മൂന്നില്‍ പറയുന്നത് അനുസരിച്ച് പ്രദേശങ്ങള്‍ വേര്‍തിരിക്കാനും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഹോം സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.
വ്യാവസായ മേഖലകളിലും ആളുകള്‍ താമസിക്കുന്ന മേഖലകളിലും വാണിജ്യ മേഖലകളിലും നിശബ്ദമേഖലകളിലും വ്യത്യസ്തമായാണ് ശബ്ദത്തിന്റെ പരമാവധി തോത് നിര്‍ദേശിച്ചിരിക്കുന്നത്. ഇതില്‍ മൂന്നാമത്തെ ചട്ടത്തില്‍ പറയുന്നതനുസരിച്ചുള്ള മേഖലകള്‍ ആറ് മാസത്തിനുള്ളില്‍ നിര്‍ണയിക്കാനാണ് നിര്‍ദേശം.
അതുവരെ ഉച്ചഭാഷിണികള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കരുതെന്ന് ചീഫ് ജസ്റിസ് ബി.എന്‍.ശ്രീകൃഷ്ണ, ജസ്റിസ് എം.രാമചന്ദ്രന്‍ നായര്‍ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
പ്രകൃതി-ശബ്ദമലിനീകരണ നിര്‍മാര്‍ജന വേദി നല്‍കിയ ഹര്‍ജിയിന്മേലാണ് വിധിയുണ്ടായത്.












Click it and Unblock the Notifications