മട്ടാഞ്ചേരി പാലം: പ്രശ്നപരിഹാരമായില്ല
മട്ടാഞ്ചേരി: പുതുതായി നിര്‍മിച്ച മട്ടാഞ്ചേരി പാലത്തിലെ ചുങ്കപ്പിരിവ് സംബന്ധിച്ചുണ്ടാ ധാരണയില്‍ നിന്ന് ബസുടമകള്‍ പിന്നോട്ട്പോയി. ഇതോടെ പാലത്തിലൂടെയുള്ള ഗതാഗതം വീണ്ടും അനിശ്ചിതത്വത്തിലായി.
ജില്ലാ കളക്ടറുമായുണ്ടാക്കിയ ധാരണയില്‍ നിന്ന് ബസ്സുടമകള്‍ പിന്നോക്കം പോവുകയായിരുന്നു. ഒക്ടോബര്‍ മൂന്ന് ബുധനാഴ്ച രാത്രി നടത്തിയ ചര്‍ച്ചയില്‍ ഓരോ ട്രിപ്പിനും ബസ്സുടമകള്‍ 43 രൂപ നല്‍കാമെന്നായിരുന്നു ധാരണ. യാത്രക്കാരില്‍ നിന്ന് 20 പൈസ ഈടാക്കാനും ധാരണയായരുന്നു.
എന്നാല്‍ ഇക്കാര്യം ബസ്സുടമകളുടെ യോഗത്തില്‍ നേതാക്കള്‍ അവതരിപ്പിച്ചപ്പോള്‍ ഭൂരിഭാഗം ബസ്സുടമകളും ഇതിനെയെതിര്‍ത്തു. തിങ്കളാഴ്ച രാത്രി നടത്തിയ ചര്‍ച്ചയില്‍ ഉണ്ടാക്കിയ ഒരു ദിവസം 50 രൂപ നല്‍കാമെന്ന ധാരണ മാറ്റാന്‍ അനുവദിക്കില്ലെന്നായിരുന്നു ഭൂരിഭാഗം ബസുടമകളുടെയും നിലപാട്.
തിങ്കളാഴ്ച ഒരു ദിവസം 50 രൂപ നല്‍കാമെന്ന ധാരണയിലെത്തിയിരുന്നെങ്കിലും ഇത് പാലത്തിന്റെ നിര്‍മാതാക്കളായ ഗാമണ്‍ ഇന്ത്യാ കമ്പനി അംഗീകരിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് വീണ്ടും ജില്ലാ കളക്ടറും ബസ്സടുമകളും തമ്മില്‍ ചര്‍ച്ച നടത്തുകയായിരുന്നു.
വെള്ളിയാഴ്ചയോടെ പാലം അടക്കാനാണ് തീരുമാനം. അതേ സമയം ഒക്ടോബര്‍ എട്ടിന് എറണാകുളത്ത് സിറ്റി സര്‍വീസ് ബസ്സുകള്‍ പണിമുടക്കാന്‍ ബസ്സുടമകള്‍ തീരുമാനിച്ചിരിക്കുകയാണ്.
ഒക്ടോബര്‍ ഏഴിന് പ്രശ്നം പരിഹരിക്കാനായി നിയോഗിക്കപ്പെട്ട മന്ത്രിസഭാ ഉപസമിതി ബന്ധപ്പെട്ടവരുമായി എറണാകുളത്ത് ചര്‍ച്ച നടത്തും.












Click it and Unblock the Notifications