ആദിവാസി സമരത്തിന് പിന്നില്‍ നക്സലൈറ്റുകള്‍: എല്‍ഡിഎഫ്
തിരുവനന്തപുരം: ആദിവാസി സമരത്തിന് പിന്നില്‍ നക്സലൈറ്റുകള്‍ ഉണ്ടെന്ന ആരോപണത്തോട് യോജിപ്പുണ്ടെന്ന് ഇടതുമുന്നണി.
ഇത് സര്‍ക്കാര്‍ നേരത്തെ കണ്ടെത്തിയില്ലെന്നത് ഇന്റലിജന്‍സ് സംവിധാനത്തിന്റെ വീഴ്ചയാണ് കാണിക്കുന്നതെന്ന് ഒക്ടോബര്‍ അഞ്ച് വെള്ളിയാഴ്ച നടന്ന ഇടതുമുന്നണി സംസ്ഥാന സമിതി യോഗത്തിന് ശേഷം കണ്‍വീനര്‍ പാലൊളി മുഹമ്മദ് കുട്ടി പറഞ്ഞു. ആദിവാസി സമരത്തിന് പിന്നില്‍ നക്സലൈറ്റുകള്‍ ഉണ്ടെന്ന ആരോപണത്തെ കുറിച്ച് വാര്‍ത്താലേഖകര്‍ ചോദിച്ചപ്പോഴാണ്. തങ്ങള്‍ക്കും അത്തരം അഭിപ്രായത്തോട് യോജിപ്പുണ്ടെന്ന് പാലൊളി വ്യക്തമാക്കിയത്.
ആദിവാസി സമര നേതാവ് സി. കെ. ജാനുവും സംഘവും സംസ്ഥാനത്തെ ആദിവാസികളുടെ യഥാര്‍ത്ഥ പ്രതിനിധികളാണെന്ന് അഭിപ്രായമില്ലെന്നും പാലൊളി പറഞ്ഞു. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗം യുഡിഎഫ് സര്‍ക്കാര്‍ വാണിജ്യവല്‍ക്കരിക്കുകയാണെന്നും ഇടതുമുന്നണി കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ നയങ്ങള്‍ അതാണ് വെളിവാക്കുന്നതെന്ന് പാലൊളി പറഞ്ഞു.
യൂണിവേഴ്സിറ്റി കോളേജ് സംഭവത്തെ പറ്റി ചര്‍ച്ചയുണ്ടായില്ലെന്ന് പാലൊളി പറഞ്ഞു. കേന്ദ്രനയങ്ങളെ അനുകൂലിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ താല്‍പര്യങ്ങളെ ബലികഴിക്കുന്നുവെന്നും ഇടതുമുന്നണി കുറ്റപ്പെടുത്തി.












Click it and Unblock the Notifications