റബര്‍ കൃഷി: പ്രശ്നങ്ങളെ കുറിച്ച് ചര്‍ച്ച നടത്തി
തിരുവനന്തപുരം: സംസ്ഥാനത്തെ റബര്‍ കര്‍ഷകരും വ്യവസായികളും നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് ഉന്നതതല ചര്‍ച്ച നടന്നു.
മന്ത്രിമാരായ ഗൗരിയമ്മ, കെ. എം. മാണി, വിവിധ കര്‍ഷക സംഘടനകളുടെ പ്രതിനിധികള്‍, വ്യവസായ സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ ഒക്ടോബര്‍ അഞ്ച് വെള്ളിയാഴ്ച നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു. റബറിന്റെ താങ്ങുവിലയേക്കാള്‍ കുറച്ചെടുക്കാന്‍ വ്യവസായികള്‍ നടത്തുന്ന തന്ത്രത്തെ സര്‍ക്കാര്‍ നേരിടണമെന്ന് കര്‍ഷക സംഘടനാ പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
വിലയിടിവ് മൂലം പൊറുതിമുട്ടിയിരിക്കുന്ന കര്‍ഷകരെ കൂടുതല്‍ കഷ്ടത്തിലാക്കുന്നതാണ് സര്‍ക്കാര്‍ നയം. കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തിയാല്‍ ഒന്നും നടക്കാന്‍ പോകുന്നില്ല. പകരം കേരളത്തിലെ റബര്‍ തന്നെ കേരളത്തിലെ വ്യവസായികള്‍ എടുക്കാന്‍ തീരുമാനിച്ചാല്‍ കര്‍ഷകര്‍ക്ക് ആശ്വാസം ലഭിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
മാറിയ വ്യാപാര സാഹചര്യങ്ങളില്‍ ലോകവിപണിയുമായി മത്സരിക്കേണ്ടി വരുന്നതു കൊണ്ടാണ് വില കുറച്ച് റബര്‍ എടുക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുന്നതെന്ന് വ്യവസായ സംഘടനാ പ്രതിനിധികള്‍ അറിയിച്ചു. വില കൂടുമ്പോള്‍ വിപണിയില്‍ റബര്‍ കുന്നുകൂട്ടിയിടുന്ന പ്രവണത കര്‍ഷകര്‍ തന്നെ തുടങ്ങിവച്ചിട്ടുള്ളതാണെന്നും അവര്‍ ആരോപിച്ചു. ഇറക്കുമതി നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications