കള്ള് സൊസൈറ്റികള്‍ പിരിച്ചുവിടണം: കെപിസിസി
തിരുവനന്തപുരം: കള്ള് ഷാപ്പ് സൊസൈറ്റികള്‍ പിരിച്ചുവിടാന്‍ സര്‍ക്കാരിനോട് കെപിസിസി എക്സിക്യുട്ടീവ് യോഗം ശുപാര്‍ശ ചെയ്തു.
സൊസൈറ്റികള്‍ പിരിച്ചുവിട്ടാലും ഷാപ്പുകള്‍ ലേലം ചെയ്ത് നല്‍കരുതെന്ന് ഒക്ടോബര്‍ അഞ്ച് വെള്ളിയാഴ്ച ചേര്‍ന്ന യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഷാപ്പുകള്‍ എക്സൈസിന് നല്‍കണമോ വേണ്ടയോ എന്ന കാര്യത്തില്‍ കെപിസിസിയില്‍ ഭിന്നത നിലനില്‍ക്കുന്നുണ്ടെന്ന് പ്രസിഡന്റെ കെ. മുരളീധരന് വ്യക്തമാക്കി.
ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികള്‍ ഒരു മാസത്തിനുള്ളില്‍ പുനസംഘടിപ്പിക്കും. ഇതിനായി കെപിസിസി ജനറല്‍ സെക്രട്ടറി കെ. പി. കുഞ്ഞിക്കണ്ണന് അധ്യക്ഷനായി ഒമ്പതംഗ സമിതി രൂപീകരിച്ചു. ബ്ലോക്ക് കമ്മിറ്റികളെ നിയോജകമണ്ഡലം കമ്മിറ്റികളാക്കാനും പുനസംഘടനയ്ക്ക് ശേഷം ആദ്യമായി നടന്ന കെപിസിസി എക്സിക്യുട്ടീവ് തീരുമാനിച്ചു. ഇതിനായി ഹൈക്കമാന്‍ഡില്‍ ശുപാര്‍ശ നടത്തുമെന്നും മുരളീധരന് അറിയിച്ചു.
കര്‍ഷകരെ സഹായിക്കാന്‍ കടാശ്വാസ നിയമം ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ കൊണ്ടുവരാന്‍ യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ആദിവാസി സമരത്തില്‍ സര്‍ക്കാരെടുക്കുന്ന ഏത് തീരുമാനത്തെയും കെപിസിസി പിന്തുണയ്ക്കും. കേന്ദ്രവുമായി ഒരേറ്റുമുട്ടലിനും തയാറല്ലെന്ന് യുഡിഎഫ് വ്യക്തമാക്കിയിരുന്നെങ്കിലും കേന്ദ്രത്തിന് ഈ നിലപാടല്ല ഉള്ളതെന്ന് മനസിലാക്കുന്നു. പ്രകൃതിക്ഷോഭ ദുരിതാശ്വാസം ഒറീസയ്ക്ക് നല്‍കിയെങ്കിലും കേരളത്തിന് നല്‍കാത്തത്് ഇതാണ് വ്യക്തമാക്കുന്നതെന്നും യോഗം ചൂണ്ടിക്കാട്ടി. ഇനിയും ഈ നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെങ്കില്‍ പ്രത്യക്ഷമായ സമരപരിപാടികള്‍ കോണ്‍ഗ്രസ് തുടങ്ങും.
മാധവറാവു സിന്ധ്യ, രാജേഷ്പൈലറ്റ്, വിജയഭാസ്ക്കര റെഡ്ഡി, ജി. കെ. മൂപ്പനാര്‍ എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ












Click it and Unblock the Notifications