ജയ്പൂര്‍-എറണാകുളം എക്സ്പ്രസ് ഒക്ടോ.12 മുതല്‍
കൊച്ചി: ജയ്പൂരില്‍ നിന്ന് എറണാകുളത്തേക്കുള്ള 2978-ാം നമ്പര്‍ മരുസാഗര്‍ എക്സ്പ്രസ് ഒക്ടോബര്‍ 12 മുതല്‍ ഓടിത്തുടങ്ങും. എറണകുളത്തു നിന്ന് ജയ്പൂരിലേക്കുള്ള ആദ്യതീവണ്ടി ഓടിത്തുടങ്ങുന്നത് ഒക്ടോബര്‍ 14നാണ്.
എല്ലാ വെള്ളിയാഴ്ചയും ജയ്പൂരില്‍ നിന്ന് രാവിലെ 10.04ന് പുറപ്പെടുന്ന തീവണ്ടി ഞായറാഴ്ച രാവിലെ 5.45ന് എറണാകുളത്തെത്തും. എറണാകുളം ജംഗ്ഷനില്‍ നിന്ന് എല്ലാ ഞായറാഴ്ചയും വൈകുന്നേരം 7.30ന് പുറപ്പെടുന്ന തീവണ്ടി ഉച്ചയ്ക്ക് 1.35ന് ജയ്പ്പൂരിലെത്തും.
എറണാകുളത്ത് നിന്ന് പുറപ്പെടുന്ന തീവണ്ടി നിര്‍ത്തുന്ന സ്റേഷനുകള്‍ ഇവയാണ്. ബ്രാക്കറ്റില്‍ സമയം കൊടുത്തിരിക്കുന്നു: ആലുവ (8.00), തൃശൂര്‍ (9.00), ഷൊര്‍ണൂര്‍ (9.55), കോഴിക്കോട് (12.05), കണ്ണൂര്‍ (1.55), കാസര്‍കോട് (3.20), കങ്കനാടി (5.00), മഡ്ഗോവ (10.50), പന്‍വേല്‍ (വൈകുന്നേരം 7.38), വസൈ റോഡ് (9.10), സൂററ്റ് (12.28), ബറോഡ (2.32), രത്ലം (6.30), കോട്ട (10.00).
തീവണ്ടിയില്‍ എട്ട് സ്ലീപ്പര്‍ കമ്പാര്‍ട്ടുമെന്റുകളും രണ്ട് എസി ടയര്‍ കമ്പാര്‍ട്ട്മെന്റുകളും മൂന്ന് സെക്കന്റ് ക്ലാസ് ജനറല്‍ കമ്പാര്‍ട്ട്മെന്റുകളും ഉണ്ടായിരിക്കും.












Click it and Unblock the Notifications