റഷ്യന്‍ വിമാനം തകര്‍ന്നുവീണു; 76 മരണം
മോസ്കോ: ഇസ്രയേലില്‍ നിന്ന് സൈബീരിയയിലേക്ക് തിരിച്ച റഷ്യന്‍ വിമാനം കരിങ്കടലില്‍ തകര്‍ന്നുവീണ് 76 പേര്‍ മരിച്ചു. 12 വിമാനജീവനക്കാരും 64 യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരെല്ലാം ഇസ്രയേലികളാണ്.
ഉക്രേെയിന്‍ മിസൈല്‍ തട്ടിയാണ് വിമാനം തകര്‍ന്നുവീണത്. സൈനിക അഭ്യാസത്തിന്റെ ഭാഗമായി ദക്ഷിണ ഉക്രിെയിനിലെ ക്രിമിയയില്‍ നിന്ന് വിട്ട മിസൈല്‍ ആണ് വിമാനത്തില്‍ അബദ്ധത്തില്‍ കൊണ്ടത്. അതേ സമയം ഉക്രെയിന്‍ വിമാനം തകര്‍ന്നത് മിസൈല്‍ പതിച്ചാണെന്ന വാര്‍ത്ത ഉക്രെയ്ന്‍ നിഷേധിച്ചു.
ഏതാനും മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ഇസ്രയേലിലെ ടെല്‍ അവീവ് വിമാനത്താവളത്തില്‍ നിന്ന് ഒക്ടോബര്‍ നാല് വ്യാഴാഴ്ച ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.28ന് പുറപ്പെട്ട സൈബീര്‍ എയര്‍ലൈന്‍സിന്റെ വിമാനമാണ് തകര്‍ന്നത്.
ഒമ്പതിനായിരം മീറ്റര്‍ ഉയരത്തില്‍ പറക്കുമ്പോഴാണ് വിമാനം തകര്‍ന്നുവീണത്. വിമാനം പുറപ്പെട്ട് രണ്ട് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ റഡാര്‍ സ്ക്രീനില്‍ നിന്ന് അപ്രത്യക്ഷമായി.












Click it and Unblock the Notifications