പാക്കിസ്ഥാനെതിരായ ഉപരോധം യുഎസ് നീക്കി
വാഷിംഗ്ടണ്‍: പാക്കിസ്ഥാനെതിരായ ഉപരോധം യുഎസ് സെനറ്റ് വിദേശകാര്യ സമിതി നീക്കി. അഫ്ഗാനിസ്ഥാനെതിരായ സൈനിക നീക്കത്തിന് പാക്കിസ്ഥാന്‍ പിന്തുണ നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് ഉപരോധം പിന്‍വലിച്ചത്.
അമേരിക്കയ്ക്കൊപ്പം നില്‍ക്കാന്‍ പാക്കിസ്ഥാന്‍ തീരുമാനിച്ചിരിക്കുന്നതിന്റെ അടിസ്ഥാനത്തിലാമ് ഈ തീരുമാനമെന്ന് സമിതി ചെയര്‍മാന്‍ സെനറ്റര്‍ ജോ ബിദെന്‍ പറഞ്ഞു.
ഉപരോധം നീക്കാനുള്ള തീരുമാനം സമിതി ഏകകണ്ഠമായാണെടുത്തത്. 1999ല്‍ നവാസ് ഷെരീഫിനെ പട്ടാളഅട്ടിമറിയിലൂടെ സ്ഥാനഭ്രഷ്ടനാക്കി പര്‍വേസ് മുഷാറഫ് അധികാരം പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് അമേരിക്ക പാക്കിസ്ഥാനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയത്.












Click it and Unblock the Notifications