ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ഇലക്ട്രോണിക് യന്ത്രങ്ങള്‍ സ്ഥാപിക്കുന്നു
കൊച്ചി: ഗര്‍ഭനിരോധനഉറകളും മറ്റും വില്‍ക്കുന്ന 25 ഇലക്ട്രോണിക് യന്ത്രങ്ങള്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ദില്ലിയില്‍ സ്ഥാപിക്കും.
ജനങ്ങള്‍ക്ക് പെട്ടെന്ന് ലഭ്യമാവുന്ന തരത്തില്‍ റെയില്‍വെ സ്റേഷനുകളിലും ബസ് സ്റേഷനുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും ആശുപത്രികളിലുമാണ് യന്ത്രങ്ങള്‍ സ്ഥാപിക്കുന്നത്. ഗര്‍ഭനിരോധനത്തിനുള്ള ഉറകളും ഗുളികകളും സാനിറ്ററി നാപ്കിനുകളും മെഡിക്കേറ്റഡ് പ്ലാസ്ററുകളും ഈ യന്ത്രങ്ങളില്‍ നിന്ന് ലഭ്യമാവും.
ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ജി.രാജ്മോഹനാണ് ഒക്ടോബര്‍ ആറ് ശനിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. ചെന്നൈ, ഹൈദരാബാദ്, പൂന എന്നീ നഗരങ്ങളിലും ഇത്തരം യന്ത്രങ്ങള്‍ സ്ഥാപിക്കാന്‍ പദ്ധതിയുണ്ടെന്ന് രാജ്മോഹന്‍ പറഞ്ഞു.
ഗര്‍ഭനിരോധന ഉറകളുടെ ഉത്പാദനം 60 കോടിയില്‍ നിന്നും 70 കോടിയായി ഉയര്‍ത്തും. ഗര്‍ഭനിരോധനത്തിനുള്ള മരുന്നുകളുടെയും ഉറകളുടെയും ഉപയോഗം ഗ്രാമങ്ങളില്‍ വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ബിഹാര്‍, ഒറീസ, ജാര്‍ക്കണ്ഡ്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് കമ്പനി ലക്ഷ്യമിടുന്നത്.
കമ്പനിയുടെ വാര്‍ഷിക വരുമാനം 110 കോടിയാണ്. കഴിഞ്ഞ 10 വര്‍ഷമായി ലാഭവും ഉത്പാദനവും വര്‍ധിപ്പിക്കാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ശരാശരി ആറ് കോടിയാണ് വര്‍ഷത്തിലെ ലാഭം. രാജ്മോഹന്‍ പറഞ്ഞു.












Click it and Unblock the Notifications