ചെന്നൈയില്‍ മദ്യദുരന്തം: 11 മരണം
ചെന്നൈ: നഗരത്തിലെ റെഡ് ഹില്‍ പ്രദേശത്തെ കോട്ടൂര്‍ കോളനിയില്‍ 11 പേര്‍ വിഷമദ്യം കഴിച്ച് മരിച്ചു. പത്ത് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒക്ടോബര്‍ അഞ്ച് വെള്ളിയാഴ്ച രാത്രിയാണ് ദുരന്തത്തിനിരയായവര്‍ മദ്യം കഴിച്ചത്. ശനിയാഴ്ച രാത്രി ഇവരില്‍ ചിലര്‍ മരിച്ച നിലയില്‍ കിടക്കുന്നതാണ് കണ്ടത്.
പുലര്‍ച്ചെ 4.30 നാണ് വിഷമദ്യം കഴിച്ച് ആദ്യത്തെ ആള്‍ മരിച്ചത്. മരിച്ചവരെല്ലാം 40നും 45നും ഇടയില്‍ പ്രായമുള്ളവരാണ്.
സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയടക്കം രണ്ട് പേരെ അറസ്റ് ചെയ്തു.
അമ്പത്തൂരില്‍ 15 പേരുടെ മരണത്തിനിടയാക്കിയ മദ്യദുരന്തം കഴിഞ്ഞ് രണ്ട് ആഴ്ചകള്‍ക്ക് ശേഷമാണ് തമിഴ്നാട്ടില്‍ വീണ്ടും മദ്യദുരന്തം നടക്കുന്നത്.












Click it and Unblock the Notifications