ആദിവാസി കുടില്‍ പൊളിക്കണമെന്ന ഹര്‍ജി തള്ളി
തിരുവനന്തപുരം: ആദിവാസി സമരത്തിന്റെ ഭാഗമായി ആദിവാസി സമര സമിതി സെക്രട്ടറിയേറ്റിന് മുന്നില്‍ കെട്ടിയ കുടിലുകള്‍ പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പരാതി ലോകായുക്ത് തള്ളി.
ലോകായുക്ത് ജസ്റിസ് പി.സി.ബാലകൃഷ്ണമോനോന്‍, ഉപലോകായുക്ത് ടി.വി.രാമകൃഷ്ണന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് തള്ളിയത്. പ്രശ്നത്തില്‍ രാഷ്ട്രീയ തീരുമാനമാണുണ്ടാവേണ്ടതെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ ലോകായുക്ത് പ്രശ്നത്തില്‍ ഇടപെടാന്‍ താത്പര്യപ്പെടുന്നില്ല.
സെക്രട്ടറിയേറ്റിന് മുന്നില്‍ കെട്ടിയിരിക്കുന്ന കുടിലുകള്‍ പൊതുജനങ്ങള്‍ക്ക് ശല്യമാവുന്നതിനാല്‍ പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് എ.ഇ.കുട്ടി, അഡ്വ.അഷറഫ് എന്നിവരാണ് പരാതി നല്‍കിയത്. ചീഫ് സെക്രട്ടറി, കോര്‍പ്പറേഷന്‍ സെക്രട്ടറി, സിറ്റി പൊലീസ് കമ്മിഷണര്‍ എന്നിവരെ പ്രതിചേര്‍ത്താണ് പരാതി നല്‍കിയത്.












Click it and Unblock the Notifications