പൂന-എറണാകുളം പൂര്‍ണ എക്സ്പ്രസ് ഒക്ടോബര്‍ 13 മുതല്‍
കൊച്ചി: പൂനയില്‍ നിന്ന് എറണാകുളത്തേക്കുള്ള പുതിയ തീവണ്ടി പൂര്‍ണ എക്സ്പ്രസ് ഒക്ടോബര്‍ 13ന് തുടങ്ങും. എറണാകുളം-പൂന തീവണ്ടി സര്‍വീസ് 15ന് ആണ് തുടങ്ങുന്നത്.
പൂനയില്‍ നിന്നുള്ള തീവണ്ടി എല്ലാ ശനിയാഴ്ചയും രാത്രി 11.10ന് പുറപ്പെടും. ഞായറാഴ്ച രാത്രി 8.03ന് കാസര്‍കോട്ടും രാത്രി 11.35ന് കോഴിക്കോട്ടുമെത്തും. ഷൊര്‍ണൂര്‍, തൃശൂര്‍, ആലുവ എന്നീ സ്റോപ്പുകളിലും നിര്‍ത്തും. 4.28ന് എറണാകുളത്തെത്തും.
എറണാകുളത്തു നിന്നുള്ള തീവണ്ടി എല്ലാ തിങ്കളാഴ്ചയും രാത്രി 10 മണിക്ക് പുറപ്പെടും. ബുധനാഴ്ച രാവിലെ അഞ്ച് മണിക്ക് പൂനയിലെത്തും.












Click it and Unblock the Notifications