കാബൂളില്‍ വിമാനവേധ തോക്കുകള്‍ സജീവം
കാബൂള്‍ ആറാം തീയതി ശനായാഴ്ച താലിബാന്‍ സൈന്യം കാബൂളിന് മുകളില്‍ പറന്ന ഒരു വിമാനത്തിന് നേരെ വെടിവച്ചു.
ഏതു രാജ്യത്തിന്റെ വിമാനമാണെന്ന് അറിവായിട്ടില്ല. അഫ്ഗാന്‍ വ്യോമാതിര്‍ത്തി അടച്ചതിനുശേഷവും വിമാനം പറത്തിയതിനാലായിരുന്നു ആക്രമണം. അപായമുണ്ടായതായി അറിവില്ല. ഒരാഴ്ചക്ക് മുന്‍പാണ് അഫ്ഗാനിസ്ഥാന്‍ വിമാന അതിര്‍ത്തി അടച്ചത്.
പൊടുന്നനെ ഉണ്ടായ വെടി ഒച്ച കാബൂള്‍ നിവാസികളില്‍ ഭീതി പരത്തി. മുന്‍ ദിവസങ്ങളില്‍ വിമാനവേധ തോക്കുകള്‍ ഉപയോഗിച്ച് താലിബാന്‍ സൈന്യം പരിശീലനം നടത്തിയിരുന്നു. ശനിയാഴ്ച വളരെ താഴ്ന്ന് പറന്ന ഒരു വിമാനത്തിനു നേരെയാണ് ആക്രമണം നടന്നത്.












Click it and Unblock the Notifications