അമേരിക്കന്‍ വിമാനം തകര്‍ക്കും
പെഷവാര്‍: അഫ്ഗാനിസ്ഥാനെതിരായ യുഎസ് സഖ്യത്തിന്റെ നീക്കം മുറുകവെ പാക്കിസ്ഥാനില്‍ യുഎസ് വിരുദ്ധവികാരം ശക്തിപ്പെടുന്നു. പാക്കിസ്ഥാനില്‍ യുഎസ് യുദ്ധവിമാനം കണ്ടാല്‍ അത് തകര്‍ക്കാന്‍ ജാമിയ ഉലെമ-ഇ-ഇസ്ലാം പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.
പെഷവാറില്‍ നടന്ന യുഎസ് വിരുദ്ധ റാലിക്ക് ശേഷം നടത്തിയ പ്രസംഗത്തില്‍ ജാമിയ ഉലെമ-ഇ-ഇസ്ലാം നേതാവ് മൗലാന ഫാസ്ലുര്‍ റഹ്മാനാണ് ഇങ്ങനെ ആവശ്യപ്പെട്ടത്.
അമേരിക്കന്‍ വിരുദ്ധ ബാനറുകളുമേന്തിയായിരുന്നു റാലി. അമേരിക്കയുടെ അന്ത്യം, ഒസാമ, ഞങ്ങള്‍ താങ്കളുടെ കൂടെയുണ്ട്, വിശുദ്ധയുദ്ധത്തിന് ഞങ്ങള്‍ തയാര്‍ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ബാനറുകളിലുണ്ടായിരുന്നത്.
യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെയും ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെയും കോലങ്ങള്‍ പ്രകടനക്കാര്‍ കത്തിച്ചു.












Click it and Unblock the Notifications