ബംഗ്ലാദേശില്‍ ചുഴലിക്കാറ്റ്; 10 മരണം
ധാക്ക: ബംഗ്ലാദേശില്‍ ചുഴലിക്കാറ്റില്‍ 10 പേര്‍ മരിക്കുകയും ആയിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അമ്പതിനായിരത്തോളം പേര്‍ക്ക് വീട് നഷ്ടപ്പെട്ടു.
കുറഞ്ഞത് പത്തായിരം കുടിലുകളാണ് മൂന്നു തവണയായി വീശിയ ചുഴലിക്കാറ്റില്‍ തകര്‍ന്നുവീണത്. ലാല്‍മൊനിര്‍ഹത്, നില്‍ഫമരി, ഗൈബന്ദ എന്നീ ജില്ലകളിലെ അമ്പത് ഗ്രാമങ്ങളില്‍ ചുഴലിക്കാറ്റ് സംഹാരതാണ്ഡവമാടി.
വൈദ്യുതി തൂണുകളും മരങ്ങളും കാറ്റില്‍ കടപുഴകി വീണു. പാര്‍പ്പിടം നഷ്ടപ്പെട്ട ആയിരങ്ങള്‍ റോഡുകളില്‍ തന്നെയാണ് കഴിയുന്നതെന്ന് ഔദ്യോഗിക വക്താവ് പറഞ്ഞു. കനത്ത മഴ ദുരിതാശ്വാസ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്.
മരിച്ചവരില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു.












Click it and Unblock the Notifications