Get Updates
Get notified of breaking news, exclusive insights, and must-see stories!

അമൃതാന്ദമയിയുടെ 48-ാം ജന്മദിനം കൊണ്ടാടി

Mata Amrithanadamayi wirh ministersകൊല്ലം: മാതാ അമൃതാനന്ദമയിയുടെ 48-ാം ജന്മാദിനാഘോഷം വിവിധ ചടങ്ങുകളോടെ വട്ടിയൂര്‍ക്കാവിലെ അമൃതപുരി ആശ്രത്തില്‍ നടന്നു. അമൃതാനന്ദമയിക്ക് പ്രണാമം അര്‍പ്പിക്കാന്‍ ആയിരങ്ങള്‍ ഒക്ടോബര്‍ ആറ് ശനിയാഴ്ച ആശ്രമത്തിലെത്തി.

അമൃതാന്ദമയിയുടെ ശിഷ്യനായ സ്വാമി അമൃതസ്വരൂപാനന്ദ നടത്തിയ പാദപൂജയോടെയാണ് ആഘോഷച്ചടങ്ങുകള്‍ ആരംഭിച്ചത്. തന്റെ ജന്മദിന സന്ദേശത്തില്‍ എല്ലാവരും ഒരു മണിക്കൂര്‍ കൂടുതല്‍ ജോലി ചെയ്യണമെന്ന് അമൃതാനന്ദമയി ഉത്ബോധിപ്പിച്ചു.

padapoojaമുഖ്യമന്ത്രി എ.കെ.ആന്റണി അമൃതകീര്‍ത്തി അവാര്‍ഡ് നരേന്ദ്രഭൂഷണ് നല്‍കി. വേദപണ്ഡിതര്‍ക്കായി ഈ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്.

കേന്ദ്രമന്ത്രി എല്‍.കെ.അദ്വാനിക്ക് ചടങ്ങില്‍ സംബന്ധിക്കാനായില്ല. ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയറുടെ ഇന്ത്യാ സന്ദര്‍ശനത്തോട് അനുബന്ധിച്ചാണ് അദ്വാനി പരിപാടി റദ്ദാക്കിയത്.

അമൃതകുടീരം ഭവന നിര്‍മാണ പദ്ധതിയുടെ നാലാം ഘട്ടത്തില്‍ നിര്‍മിച്ച 5000 വീടുകളുടെ താക്കോല്‍ദാനം ആന്റണി നിര്‍വഹിച്ചു. ആശ്രമത്തിന്റെ അമൃത ആരണ്യ ജീവന പദ്ധതി കേന്ദ്ര ആദിവാസിക്ഷേമമന്ത്രി ജുവല്‍ ഒരാം ഉദ്ഘാടനം ചെയ്തു.

കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍, ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+