ഹജ്ജ് കമ്മിറ്റി പുനസംഘടിപ്പിച്ചു
തിരുവനന്തപുരം: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി പുനസംഘടിപ്പിച്ചു. ഹജ്ജ് യാത്ര സംബന്ധമായ എല്ലാ വിഷയങ്ങളിലും ഇനി തീരുമാനം കൈക്കൊള്ളുന്നത് പുതിയ കമ്മിറ്റിയായിരിക്കും.
വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയാണ് ഹജ്ജ് കമ്മിറ്റിയുടെ പുതിയ അധ്യക്ഷന്‍. ഇസഹാക്ക് കുരിക്കള്‍ എംഎല്‍എ വര്‍ക്കിംഗ് ചെയര്‍മാനും. കെ. പി. മുഹമ്മദ്കുട്ടി ഹാജി ഉപാധ്യക്ഷനുമായിരിക്കും. കോഴിക്കോട് ജില്ലാ കളക്ടറാണ് ഹജ്ജ് കമ്മിറ്റിയുടെ പുതിയ സെക്രട്ടറി.
ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറിയാണ് ഹജ്ജ് കമ്മിറ്റിയിലേക്ക് സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തിട്ടുള്ള ഉദ്യോഗസ്ഥന്‍. പുതിയ ഹജ്ജ് കമ്മിറ്റിയുടെ ആദ്യയോഗം അടുത്തുതന്നെ കോഴിക്കോട്ട് ചേരുമെന്ന് കമ്മിറ്റി അധ്യക്ഷന്‍ പി. കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു.












Click it and Unblock the Notifications