ഉച്ചഭാഷിണി നിരോധനം സിപിഎം അപലപിച്ചു
തിരുവനന്തപുരം: ഉച്ചഭാഷിണി ഉപയോഗിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ഹൈക്കോടതി വിധി ഉല്‍ക്കണ്ഠാകുലമാണെന്ന് സിപിഎം.
ജനങ്ങളുടെ ആവിഷ്ക്കാര സ്വാതന്ത്യ്രത്തെയും മതങ്ങളുടെ സ്വതന്ത്രമായ പ്രചാരണ പ്രവര്‍ത്തനങ്ങളെയും ഇത് നിയന്ത്രിച്ചേക്കുമെന്ന് ഭയപ്പെടുന്നതായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് ഒക്ടോബര്‍ ഏഴ് ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കണമെന്നും സിപിഎം ആവശ്യപ്പെട്ടു.
ശബ്ദമലിനീകരണത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഒരു സംഘടന നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് ഉച്ചഭാഷിണി ഉപയോഗം നിയന്ത്രിക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുവാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. കഴിഞ്ഞ വര്‍ഷം പാസായ ശബ്ദമലിനീകരണ നിയന്ത്രണ നിയമത്തില്‍ പറഞ്ഞിട്ടുള്ളത് പ്രകാരം ശബ്ദമലിനീകരണവും ഉച്ചഭാഷിണി ഉപയോഗവും യാതൊരു കാരണവശാലും ഉണ്ടാകാന്‍ പാടില്ലാത്ത സ്ഥലങ്ങള്‍ കണ്ടെത്താന്‍ ആഭ്യന്തരവകുപ്പ് സെക്രട്ടറിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി.
നിയമം നടപ്പാവുന്നത് വരെ ഉച്ചഭാഷിണി ഉപയോഗത്തിനുള്ള അനുമതി നല്‍കരുതെന്നും ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications