Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദിവാസി സമരത്തെ അനുകൂലിക്കുന്നവര്‍ക്കെതിരെ നടപടി

തിരുവനന്തപുരം: ആദിവാസി സമരത്തെ അനുകൂലിക്കുന്നുവെന്നതിന്റെ പേരില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാവുന്നതായി ആരോപണമുയരുന്നു. കേന്ദ്രസര്‍ക്കാര്‍ പദ്ധതി പ്രകാരം മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്ന അംബേദ്കറുടെ സമാഹൃത കൃതികളുടെ എഡിറ്ററായ വി.പത്മനാഭനെ തത്സ്ഥാനത്തു നിന്ന് നീക്കം ചെയ്തത് സമരം നടത്തുന്ന ആദിവാസികളുമായുള്ള ബന്ധത്തിന്റെ പേരിലാണെന്നാണ് ആരോപണം.

നേരത്തെ ആദിവാസി ഗോത്രസഭയ്ക്ക് വൈലോപ്പിള്ള സംസ്കൃതി ഭവന്‍ ഹാള്‍ അനുവദിച്ചതിന് സംസ്കൃതി ഭവന്‍ സെക്രട്ടറി കെ. എന്‍. മോഹന്‍ നമ്പ്യാരെ സ്ഥലം മാറ്റിയിരുന്നു.

ആദിവാസി സമരവുമായുള്ള തന്റെ ബന്ധമല്ലാതെ തന്നെ എഡിറ്റര്‍ സ്ഥാനത്തു നിന്ന് നീക്കം ചെയ്യാന്‍ യാതൊരു കാരണവുമില്ലെന്ന് പത്മനാഭന്‍ പറയുന്നു. ആദിവാസി സമര സഹായ സമിതിയുടെ കണ്‍വീനര്‍മാരിലൊളാണ് പത്മനാഭന്‍.

സംസ്ഥാന ഭാഷാ ഇന്‍സ്റിറ്റ്യൂട്ട് ഭരണസമിതിയുടെ ഒക്ടോബര്‍ ആറ് ശനിയാഴ്ച ചേര്‍ന്ന യോഗത്തിലാണ് പത്മനാഭനെ എഡിറ്റര്‍ സ്ഥാനത്തു നിന്ന് മാറ്റാന്‍ തീരുമാനിച്ചത്.

അതേ സമയം ആദിവാസി സമരവുമായുള്ള ബന്ധത്തിന്റെ പേരിലാണ് പത്മനാഭനെ മാറ്റിയതെന്ന ആരോപണം ഭാഷാ ഇന്‍സ്റിറ്റ്യൂട്ട് ഡയറക്ടര്‍ എം. തോമസ് മാത്യു നിഷേധിച്ചു. സര്‍വീസില്‍ നിന്ന് വിരമിച്ച പത്മനാഭന്‍ കരാറടിസ്ഥാനത്തിലാണ് ജോലി ചെയ്തിരുന്നതെന്നും സര്‍വീസില്‍ നിന്ന് വിരമിച്ചവരുടെ കരാര്‍ പുതുക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നയമെന്നും തോമസ് മാത്യു ചൂണ്ടിക്കാട്ടി. ചെയ്തുതീര്‍ക്കേണ്ടിയിരുന്ന ജോലി പത്മനാഭന്‍ തീര്‍ത്തിരുന്നില്ലെന്നും തോമസ് മാത്യു പറഞ്ഞു.

എന്നാല്‍ ജനുവരിയില്‍ സീനിയര്‍ റിസര്‍ച്ച് ഓഫീസര്‍ സ്ഥാനത്തു നിന്ന് വിരമിച്ച താന്‍ അതിന് ശേഷം കരാറടിസ്ഥാനത്തിലായിരുന്നില്ല ജോലി ചെയ്തിരുന്നതെന്ന് പത്മനാഭന്‍ പറയുന്നു. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിലാണ് താന്‍ ജോലി ചെയ്തിരുന്നത്. അംബേദ്കര്‍ ഫൗണ്ടേഷന്‍ 22 ലക്ഷം ഫണ്ട് നല്‍കുന്ന പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ ഫണ്ടൊന്നും നല്‍കേണ്ടതില്ല.

ജനുവരിക്കു ശേഷം മൂന്ന് വാല്യത്തിന്റെ ജോലി താന്‍ തീര്‍ത്തിരുന്നു. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ ഇവ പ്രസിദ്ധീകരിക്കാനായില്ല. ഇവയില്‍ രണ്ട് വാള്യങ്ങളുടെ അച്ചടി പൂര്‍ത്തിയായെങ്കിലും പ്രസിദ്ധീകരിച്ചില്ല. തന്റേതല്ലാത്ത കുറ്റത്തിനാണ് ഇന്‍സ്റിറ്റ്യൂട്ട് അധികൃതര്‍ തനിക്ക് മേല്‍ പഴി ചാരുന്നതെന്നും പത്മനാഭന്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+