Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്തെ ജലവിതരണം കാര്യക്ഷമമാക്കും

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലേക്കുള്ള ശുദ്ധജലവിതരണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കുന്നു.

ഇതിനായി പേപ്പാറ അണക്കെട്ടില്‍ നിന്നും കൂടുതല്‍ ജലം അരുവിക്കര ജലസംഭരണിയിലെത്തിക്കുമെന്ന് ജലസേചന മന്ത്രി ടി. എം. ജേക്കബ് ഒക്ടോബര്‍ ഏഴ് ഞായറാഴ്ച അറിയിച്ചു. ഇതിനായി പേപ്പാറയില്‍ സ്പില്‍വേകള്‍ നിര്‍മ്മിക്കുമെന്നും ജേക്കബ് അറിയിച്ചു.

സ്പില്‍വേ നിര്‍മ്മിക്കുമ്പോള്‍ പേപ്പാറയിലെ 225 ഹെക്ടര്‍ വനഭൂമി വെള്ളത്തിനടിയിലാകും. അതിനാല്‍ പേപ്പാറയില്‍ നിന്നും 228. 5 ഹെക്ടര്‍ വനഭൂമി വിട്ടുതരാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പദ്ധതിയുടെ വിശദമായ രേഖയാണ് കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുള്ളത്. പദ്ധതിയുടെ പ്രാധാന്യം കണക്കിലെടുത്ത് വനഭൂമി വിട്ടുകിട്ടുമെന്നാണ് പ്രതീക്ഷയെന്നും ജേക്കബ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+