ദില്ലി ഹൈക്കോടതിയില്‍ വീണ്ടും ബോംബ് ഭീഷണി
ദില്ലി: ബോംബ് ഭീഷണിയെത്തുടര്‍ന്ന് ദില്ലി ഹൈക്കോടതിയില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. തുടര്‍ന്ന് ബോംബ് സ്ക്വാഡിന്റെയും സ്ഫോടകവസ്തു നിര്‍ണയ ഉപകരണങ്ങളുടെയും സഹായത്തോടെ പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ഒക്ടോബര്‍ എട്ട് തിങ്കളാഴ്ച രാവിലെ 11.20നാണ് കോടതിയില്‍ ബോംബ് വച്ചിട്ടുണ്ടെന്ന അജ്ഞാത ഫോണ്‍ സന്ദേശം വരുന്നത്. തുടര്‍ന്ന് അസിസ്റന്റ് കമ്മീഷണര്‍ എസ്.എം. ഭാസ്കറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലത്ത് കുതിച്ചെത്തി.
സപ്തംബര്‍ 28 വെള്ളിയാഴ്ചയും ദില്ലി ഹൈക്കോടതിയില്‍ വ്യാജ ബോംബ് ഭീഷണിയുണ്ടായിരുന്നു.












Click it and Unblock the Notifications