Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേരിക്കന്‍ ആക്രമണം തീവ്രവാദം: ഹുറിയത്ത്

ശ്രീനഗര്‍: അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നടത്തിയ പ്രത്യാക്രമണം തീവ്രവാദമാണെന്ന് കശ്മീരിലെ ഓള്‍ പാര്‍ട്ടി ഹുറിയത്ത് കോണ്‍ഫറന്‍സ്.

കഴിഞ്ഞ കുറെ ദശകങ്ങളായി അഫ്ഗാന്‍ ജനത യുദ്ധം കൊണ്ട് പൊറുതി മുട്ടുകയാണ്. ഇത്തരമൊരു രാജ്യത്തിനെതിരെ നടത്തിയ ആക്രമണം ആര്‍ക്കും ന്യായീകരിക്കാനാവില്ല, ഹുറിയത്തിന്റെ മുന്‍ ചെയര്‍മാന്‍ സെയ്ദ് അലി ഷാ ഗിലാനി പറഞ്ഞു.

സപ്തംബര്‍ 11ന് അമേരിക്കയില്‍ നടന്ന ആക്രമണങ്ങളെ ഹുറിയത്ത് അപലപിച്ചിട്ടുണ്ട്. അതു പോലെ അഫ്ഗാനിസ്ഥാനെതിരെ നടന്ന ആക്രമണത്തെയും തീവ്രവാദമായി കരുതി ഞങ്ങള്‍ അപലപിക്കുന്നു - അദ്ദേഹം വ്യക്തമാക്കി.

പ്രത്യാക്രമണത്തിനു മുതിരാതെ അമേരിക്കയില്‍ നടന്ന ആക്രമണത്തിന്റെ കാരണങ്ങള്‍ കണ്ടെത്തുകയായിരുന്നു അമേരിക്ക ചെയ്യേണ്ടിയിരുന്നത്. അഫ്ഗാനിസ്ഥാനില്‍ ബോംബിട്ടതോടെ അമേരിക്ക പ്രൊസിക്യൂട്ടറും ജഡ്ജിയുമായി പ്രവര്‍ത്തിക്കുകയാണ് ചെയ്തത്.

അമേരിക്കയെ പിന്തുണയ്ക്കണമെന്നത് പാകിസ്ഥാന്റെ നിലപാടാണ്. അവരത് ചെയ്തു - അദ്ദേഹം മറ്റൊരു ചോദ്യത്തിനുത്തരമായി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+