കശ്മീരില്‍ യുഎസ് വിരുദ്ധ പ്രകടനം
ശ്രീനഗര്‍: അഫ്ഗാനിസ്ഥാനെതിരെ യുഎസ് സഖ്യം നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ച് ജമ്മു കശ്മീരിന്റെ ചില ഭാഗങ്ങളില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ അക്രമാസക്തമായി. പ്രകടനക്കാരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ലാത്തിചാര്‍ജ് നടത്തുകയും ചെയ്തു.
ശ്രീനഗറില്‍ വാഹനങ്ങള്‍ക്കു നേരെ പ്രകടനക്കാര്‍ കല്ലേറ് നടത്തി. യുഎസിനെ വിമര്‍ശിക്കുന്നതും താലിബാനെ അനുകൂലിക്കുന്നതുമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയ പ്രകടനക്കാര്‍ പൊലീസുമായി ഏറ്റുമുട്ടി. ശ്രീനഗറില്‍ ചിലയിടങ്ങലില്‍ കടകളുടെ ഷട്ടറുകളടച്ചു.
കശ്മീര്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളും യുഎസ് വിരുദ്ധ പ്രകടനം നടത്തി. യുഎസിനെ പിന്തുണക്കുന്ന പാക്കിസ്ഥാന്റെ നിലപാടിനെതിരെ അവര്‍ പ്രതിഷേധ മുദ്രാവാക്യങ്ങളുയര്‍ത്തി.
കശ്മീരിന്റെ മറ്റ് ഭാഗങ്ങളില്‍ സമാനമായ സംഭവങ്ങളൊന്നുമുണ്ടായില്ല.












Click it and Unblock the Notifications