ഒക്ടോബര്‍ 12 പ്രതിഷേധ ദിനമായി ആചരിക്കും
ദില്ലി: അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ച രാജ്യത്തെ ഇടതുപാര്‍ട്ടികള്‍ ഒക്ടോബര്‍ 12 വെള്ളിയാഴ്ച പ്രതിഷേധ ദിനമായി ആചരിക്കും. യുദ്ധത്തില്‍ സഖ്യകക്ഷിയാകാനുള്ള കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന് ഒരു മുന്നറിയിപ്പുകൂടിയായാണ് ദിനാചരണം.
അമേരിക്ക നടത്തുന്ന ഈ യുദ്ധത്തില്‍ കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ ഒരു വിധത്തിലും പങ്കാളിയാകരുത്. അത്തരമൊരു തീരുമാനം ഈ മേഖലയിലും രാജ്യത്തിന്റെ പരമാധികാരത്തിലും കടുത്ത പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും ഇടതുപാര്‍ട്ടികള്‍ ഇറക്കിയ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
സപ്തംബര്‍ 11ന് അമേരിക്കയില്‍ നടന്ന ആക്രമണത്തിന്റെ ഉത്തരവാദികളെ ഐക്യരാഷ്ട്രസഭയുടെയും അന്താരാഷ്ട്ര നിയമത്തിന്റെയും സഹായത്തോടെയാണ് ശിക്ഷിക്കേണ്ടതെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.
ഹര്‍കിഷന്‍ സിംഹ് സുര്‍ജിത് (സിപിഎം), എ.ബി. ബര്‍ധാന്‍ (സിപിഐ), ദേവവ്രത ബിശ്വാസ് (ഫോര്‍വേഡ് ബ്ലോക്ക്), കെ. പങ്കജാക്ഷന്‍ (ആര്‍എസ്പി) എന്നിവരാണ് സംയുക്തപ്രസ്താവനയില്‍ ഒപ്പുവച്ചിട്ടുള്ളത്.












Click it and Unblock the Notifications