കശ്മീരിലേത് തീവ്രവാദം തന്നെ: ഇന്ത്യ
ദില്ലി: ജമ്മു കശ്മീരില്‍ നടക്കുന്ന സ്വാതന്ത്യ്രസമരമാണെന്ന പാകിസ്ഥാന്‍ പ്രസിഡണ്ട് പര്‍വേസ് മുഷാഫിന്റെ പ്രസ്താവന ഇന്ത്യ തള്ളി. പാകിസ്ഥാന്‍ നേതൃത്വം നല്‍കുന്ന അതിര്‍ത്തി തീവ്രവാദത്തെ എല്ലാ കരുത്തും ഉപയോഗിച്ച് ഇന്ത്യ എതിര്‍ക്കുമെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് നിരുപമ റാവു വ്യക്തമാക്കി.
ഇത് (കശ്മീരിലേത്) സ്വാതന്ത്യ്ര സമരമല്ല. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകം തന്നെയാണ്. ഇവിടത്തെ അതിര്‍ത്തി തീവ്രവാദം നമ്മുടെ അയല്‍ രാജ്യമാണ് പ്രോത്സാഹിപ്പിക്കുന്നത്. ഇതിനെ ഇന്ത്യ എതിര്‍ക്കുക തന്നെ ചെയ്യും, ഒക്ടോബര്‍ എട്ട് തിങ്കളാഴ്ച നിരുപമ റാവു പറഞ്ഞു.
അമേരിക്കയില്‍ നടന്ന തീവ്രവാദം ഇന്ത്യ മുതലെടുക്കുകയാണെന്ന മുഷാറഫിന്റെ പ്രസ്താവനയും അവര്‍ നിരാകരിച്ചു. ഇന്ത്യ എല്ലായ്പ്പോഴും തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കിയിട്ടേയുള്ളൂ. പാകിസ്ഥാനിലെ അവസ്ഥ സങ്കീര്‍ണമാക്കാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല.
പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്ഐയുടെ തലവനെ മാറ്റാനുള്ള മുഷാറഫിന്റെ തീരുമാനത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ അവര്‍ വിസമ്മതിച്ചു. അത് പാകിസ്ഥാന്റെ ആഭ്യന്തരകാര്യമാണെന്നായിരുന്നു അവരുടെ വിശദീകരണം.












Click it and Unblock the Notifications