വിആര്‍എസ് പദ്ധതി ഈ ആഴ്ച പ്രഖ്യാപിച്ചേക്കും
ദില്ലി: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്തുന്ന സ്വയം വിരമിക്കല്‍ പദ്ധതി (വിആര്‍എസ്) ഈ ആഴ്ച പ്രഖ്യാപിച്ചേക്കുമെന്ന് ധനമന്ത്രാലയ അധികൃതര്‍ വ്യക്തമാക്കി.
സര്‍ക്കാരിന്റെ ചെലവു ചുരുക്കലിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിആര്‍എസ് പദ്ധതി കൊണ്ടുവരുന്നത്. സുവര്‍ണ ഹസ്തദാനത്തിലൂടെ വര്‍ഷം തോറും ഒരു ലക്ഷം ജീവനക്കാരെയെങ്കിലും പിരിച്ചുവിടാമെന്നാണ് കണക്കുകൂട്ടല്‍. 40 ലക്ഷത്തോളം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരാണ് ഇപ്പോഴുള്ളത്.
ചെലവ് നവീകരണ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. അഞ്ചു വര്‍ഷം കൊണ്ട് അഞ്ചു ലക്ഷം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരെ കുറയ്കാനാണ് പദ്ധതികൊണ്ടുദ്ദേശിക്കുന്നത്.
സെക്രട്ടറിമാരുടെ സമിതി വിആര്‍എസ് പദ്ധതി തത്വത്തില്‍ അംഗീകരിച്ചുകഴിഞ്ഞിട്ടുണ്ടെന്നും മിക്കവാറും ഈ ആഴ്ചയില്‍ തന്നെ പദ്ധതി പ്രഖ്യാപിച്ചേക്കുമെന്നും എക്സ്പന്‍ഡിച്വര്‍ സെക്രട്ടറി സി.എം. വാസുദേവ് പറഞ്ഞു.












Click it and Unblock the Notifications