ആക്രമണം ലോകയുദ്ധത്തിലേക്ക് നയിച്ചേക്കാം
കൊച്ചി: അഫ്ഗാനിസ്ഥാനെതിരെ യുഎസ് നടത്തിയ ആക്രമണം ഒരു മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നയിച്ചേക്കാമെന്നും ഈ ആക്രമണത്തെ ലോകസമൂഹം അംഗീകരിക്കില്ലെന്നും പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍.
സപ്തംബര്‍ 11ന് നടന്ന തീവ്രവാദി ആക്രണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതാരാണെന്ന് കണ്ടെത്താതെയാണ് അഫ്ഗാനിസ്ഥാന് നേരെ യുഎസ് ആക്രമണം നടത്തിയത്. ഇത് നീതികരിക്കാവുന്നതല്ല.
ജമ്മു കശ്മീരിലെ തീവ്രവാദ പ്രവര്‍ത്തനത്തെ കുറിച്ച് ഒന്നും പറയാത്ത അമേരിക്ക നടത്തുന്ന ആക്രമണത്തിന് കേന്ദ്രസര്‍ക്കാര്‍ പിന്തുണ പ്രഖ്യാപിച്ചതിനെ അച്യുതാനന്ദന്‍ അപലപിച്ചു.
സിമിയ്ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയതും അംഗീകരിക്കാനാവില്ലെന്ന് അച്യുതാനന്ദന്‍ ഒരു ചോദ്യത്തിന് മറുപടിയായി അച്യുതാനന്ദന്‍ പറഞ്ഞു.












Click it and Unblock the Notifications