തൃപ്പൂണിത്തുറയില്‍ യുദ്ധവിരുദ്ധറാലി
തൃപ്പൂണിത്തുറ: സിപിഎമ്മിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ എട്ട് തിങ്കളാഴ്ച തൃപ്പൂണിത്തുറയില്‍ യുദ്ധവിരുദ്ധ റാലി നടന്നു. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ റാലി ഉദ്ഘാടനം ചെയ്തു.
സോവിയറ്റ് പിന്തുണയുള്ള കമ്യൂണിസ്റ് ഭരണകൂടത്തെ അട്ടിമറിച്ച് അമേരിക്ക അഫ്ഗാനിസ്ഥാന്‍ പ്രതിഷ്ഠിച്ച താലിബാന്‍ ഇപ്പോള്‍ അവര്‍ക്കെതിരെത്തന്നെ തിരിഞ്ഞിരിക്കുകയാണെന്ന് അച്യൂതാനന്ദന്‍ ചൂണ്ടിക്കാട്ടി.
തീവ്രവാദത്തിന്റെ പേരില്‍ അമേരിക്ക അഫ്ഗാനിസ്ഥാനിലെ നിരപരാധികളെ കൊന്നെടുക്കുകയാണ്. ഇത്തരത്തിലുള്ള പ്രവൃത്തികളിലൂടെ ലോകത്ത് ആധിപത്യം സ്ഥാപിക്കാനുള്ള ഏത് അമേരിക്കന്‍ തീരുമാനങ്ങളെയും ചെറുക്കണമെന്നും പ്രതിപക്ഷനേതാവ് അണികളെ ആഹ്വാനം ചെയ്കു.
സ്ത്രീകളുള്‍പ്പെടെ നൂറുകണക്കിന് യുവാക്കള്‍ റാലിയില്‍ പങ്കെടുത്തു. അമേരിക്കയ്ക്കും യുദ്ധത്തിനുമെതിരെ മുദ്രാവാക്യങ്ങള്‍ റാലിയില്‍ ഉയര്‍ന്നുകേട്ടു.












Click it and Unblock the Notifications