തിരു. റെയില്‍വെ സ്റേഷനില്‍ ബോംബ് ഭീഷണി
തിരുവനന്തപുരം: ബോംബ് ഭീഷണി തിരുവനന്തപുരം റെയില്‍വെ സ്റേഷനില്‍ പരിഭ്രാന്തി പരത്തി. ഒക്ടോബര്‍ എട്ട് തിങ്കളാഴ്ച പ്ലാറ്റ് ഫോമില്‍ കൂട്ടിയിട്ടിരുന്ന ഒരു പാര്‍സലില്‍ നിന്ന് പ്രത്യേക ശബ്ദം പുറപ്പെട്ടതോടെയാണ് റെയില്‍വെ സ്റേഷനില്‍ ബോംബ് വച്ചിട്ടുണ്ടെന്ന സംശയം ഉടലെടുത്തത്.
തുടര്‍ന്ന് കേരള പൊലീസിന്റെ ബോംബ് സ്ക്വാഡ് സംഭവസ്ഥലത്തെത്തി പരിശോധന തുടങ്ങി. തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.
പാര്‍സലില്‍ എന്തെങ്കിലും സ്ഫോടക വസ്തു അടങ്ങിയിട്ടുണ്ടോ എന്ന കാര്യവും ഏതു തീവണ്ടിയിലാണ് പാര്‍സല്‍ റെയില്‍വെ സ്റേഷനിലെത്തിയതെന്നും വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications