ചുങ്കപ്രശ്നം: കൊച്ചിയില്‍ ബസുകള്‍ ഓടിയില്ല
കൊച്ചി: മട്ടാഞ്ചേരി പാലത്തില്‍ ചുങ്കം പിരിക്കുന്നതു സംബന്ധിച്ച പ്രശ്നത്തില്‍ കൊച്ചി നഗരത്തില്‍ സ്വകാര്യബസുടമകള്‍ ഒക്ടോബര്‍ എട്ട് തിങ്കളാഴ്ച പണിമുടക്ക് നടത്തി.
ഞായറാഴ്ച പ്രശ്നം പരിഹരിക്കാനായി മന്ത്രിസഭാ ഉപസമിതി വിളിച്ചുചേര്‍ത്ത യോഗത്തില്‍ നടന്ന ചര്‍ച്ചയിലും പ്രശ്നം പരിഹരിക്കാനാവാത്തതിനെ തുടര്‍ന്നാണ് ബസുടമകള്‍ സര്‍വീസ് നിര്‍ത്തിവെച്ചത്.
മട്ടാഞ്ചേരി പാലത്തിലൂടെ കടന്നുപോകുന്ന ബസുകള്‍ ഒരു ദിവസം 200 രൂപ ചുങ്കം നല്‍കണമെന്ന് മന്ത്രിസഭാ ഉപസമിതി തീരുമാനിച്ചതായി അറിയിച്ചെങ്കിലും ഈ തീരുമാനത്തെ തങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന് ബസുടമകള്‍ വ്യക്തമാക്കുകയായിരുന്നു. ഒരു ദിവസം 50 രൂപയില്‍ കൂടുതല്‍ ചുങ്കം നല്‍കാനാവില്ലെന്നാണ് ബസുടമകളുടെ നിലപാട്.
പ്രശ്നപരിഹാരത്തിനായി രൂപീകരിച്ച ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സെല്‍ ഞായറാഴ്ച യോഗം ചേര്‍ന്ന് പ്രശ്നത്തെ കുറിച്ച് ചര്‍ച്ച ചെയ്തു. തിങ്കളാഴ്ച ബസുകള്‍ സര്‍വീസ് നടത്തിയില്ലെങ്കില്‍ ബസുടമകള്‍ക്കെതിരെ മോട്ടോര്‍ വാഹന നിയമം അനുസരിച്ച് ബസ് പിടിച്ചെടുക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു.












Click it and Unblock the Notifications