Get Updates
Get notified of breaking news, exclusive insights, and must-see stories!

പിരിച്ചുവിടല്‍: പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിഷേധിച്ചു

തിരുവനന്തപുരം: ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രത്തിന്റെ മുതിര്‍ന്ന റിപ്പോര്‍ട്ടര്‍ ലത്തീഫ് കിഴിശ്ശേരിയെ അന്യായമായി പിരിച്ചുവിട്ടതില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിഷേധിച്ചു.

ഒരു മലയാള വാരികയില്‍ ലത്തീഫിന്റേതായി ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടു എന്ന ബാലിശമായ കാരണം പറഞ്ഞാണ് പിരിച്ചുവിടല്‍. ഒരു സെമിനാറില്‍ ലത്തീഫ് അവതരിപ്പിച്ച ഇംഗ്ലീഷ് പ്രബന്ധം വാരിക വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിക്കുകയായിരുന്നുവെന്ന് യൂണിയന്‍ ചൂണ്ടിക്കാട്ടി. മാനിസാന വേജ് ബോര്‍ഡ് റിപ്പോര്‍ട്ട് നടപ്പാക്കാത്തതിന്റെ പേരില്‍ ന്യു ഇന്ത്യന്‍ എക്സപ്രസ് ജീവനക്കാര്‍ സംഘടിതരാണ്. ഇത് മുന്നില്‍ കണ്ടുകൊണ്ട് ഒരു പ്രതികാര നടപടിയെന്ന നിലയ്ക്കാണ് ലത്തീഫിനെ പിരിച്ചുവിട്ടതെന്ന് യൂണിയന്‍ കരുതുന്നു.

പത്രമാനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധ നിലപാടില്‍ യൂണിയന്‍ ശക്തിയായി പ്രതിഷേധിച്ചു. ലത്തീഫിന്റെ പിരിച്ചുവിടല്‍ പുനപരിശോധിച്ചില്ലെങ്കില്‍ നിയമനടപടിയും മറ്റ് സമരമാര്‍ഗങ്ങളും സ്വീകരിക്കുമെന്ന് യൂണിയന്‍ ജനറല്‍ സെക്രട്ടറി എസ്. ജയശങ്കര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+