കേരളത്തിലെ താലിബാന്‍ വാദികളെ പിടികൂടണം
തിരുവനന്തപുരം: കേരളത്തിലെ താലിബാന്‍ അനുകൂലികളെ കസ്റഡിയിലെടുക്കണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി പി.പി. മുകുന്ദന്‍ സംസ്ഥാന സര്‍ക്കാരിനോടാവശ്യപ്പെട്ടു. തീവ്രവാദികള്‍ക്കെതിരായ പോരാട്ടത്തിന്റെ കാര്യത്തില്‍ വ്യത്യസ്ത നിലപാടുകള്‍ എടുക്കുന്നവര്‍ക്കെതിരെയും നടപടികള്‍ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തില്‍ മുമ്പെങ്ങുമില്ലാത്ത വിധം തീവ്രവാദം വളര്‍ന്നുവരുകയാണെന്ന് താലിബാനും ഒസാമ ബിന്‍ ലാദനും അനുകൂലമായി ചിലയിടങ്ങളില്‍ ഉയര്‍ന്നു വന്ന പോസ്ററുകളെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും എതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കണം. സംസ്ഥാനത്തിന്റെ സാമുദായിക ഐക്യം കാത്തു സൂക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് അദ്ദേഹം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് സാമുദായിക സൗഹാര്‍ദ്ദത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ഉടന്‍ തന്നെ സര്‍വകക്ഷിയോഗം വിളിക്കണമെന്നും മുകുന്ദന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications