വിമാനത്താവളം പിടിച്ചെടുത്തെന്ന് വടക്കന്‍ സഖ്യം
ഇസ്ലാമാബാദ്: അമേരിക്ക നടത്തിയ പ്രത്യാക്രമണത്തിനു ശേഷം അഫ്ഗാനിസ്ഥാനിലെ ഒരു വിമാനത്താവളം പിടിച്ചെടുത്തുവെന്ന് താലിബാന്‍ പ്രതിപക്ഷമായ വടക്കന്‍ സഖ്യം അവകാശപ്പെട്ടു. മധ്യമേഖല പ്രവിശ്യയിലെ ഛാഗ്ചരണ്‍ വിമാനത്താവളമാണ് പിടിച്ചെടുത്തത്.
ഗോര്‍ പ്രവിശ്യയിലുള്ള ഈ വിമാനത്തവാളം ഒക്ടോബര്‍ ഏഴ് ഞായറാഴ്ച നടന്ന അമേരിക്കന്‍ ആക്രമണത്തിന് ഇരയായിരുന്നു. തുടര്‍ന്ന് വിമാനത്താവളത്തിലേക്ക് കുതിച്ച വടക്കന്‍ സഖ്യം അവിടെയുണ്ടായിരുന്ന താലിബാന്‍ സൈനികരെ കീഴടക്കി.
കടുത്ത പോരാട്ടം തുടങ്ങുന്നതിനു മുമ്പു തന്നെ താലിബാന്‍ സൈനികരെ കീഴ്പ്പെടുത്താന്‍ സാധിച്ചുവെന്ന് വടക്കന്‍ സഖ്യത്തിന്റെ വക്താവ് മൊഹമ്മദ് അഷ്റഫ് നദീം പറഞ്ഞു.












Click it and Unblock the Notifications