അമേരിക്കയില്‍ കനത്ത സുരക്ഷാ ക്രമീകരണം
ന്യുയോര്‍ക്ക്: യു എസ് അഫ്ഗാനിസ്ഥാനില്‍ ആക്രമണം നടത്തിയ സാഹചര്യത്തില്‍ അമേരിക്കയിലെമ്പാടും കനത്ത സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.
അഫ്ഗാനിസ്ഥാനില്‍ നിന്ന് കനത്ത ആക്രമണം പ്രതീക്ഷിച്ചുകൊണ്ടാണ് ഈ ക്രമീകരണങ്ങള്‍. തികഞ്ഞ ശ്രദ്ധ പുലര്‍ത്താന്‍ മുഴുവന്‍ അമേരിക്കകാരോടും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഏതു സമയത്തും അഫ്ഗാനിസ്ഥാനില്‍ നിന്ന് ആക്രമണം ഉണ്ടാവുമെന്നും യുഎസ് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയിലെങ്ങും കനത്ത ആക്രമണ ഭീതിയാണ്.
അമേരിക്കയ്ക് പുറത്ത് താമസിക്കുന്ന അമേരിക്കക്കാരോടും സുരക്ഷാ ശ്രദ്ധ പുലര്‍ത്താന്‍ യു എസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ന്യൂയോര്‍ക്ക് നഗരത്തില്‍ കനത്ത സുരക്ഷാസന്നാഹമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുമ്പെങ്ങുമുണ്ടാവാത്ത തരത്തിലുള്ളതാണ് ഇത്. ഇന്ത്യയിലെ അമേരിക്കക്കാരോട് സുരക്ഷാശ്രദ്ധ പുലര്‍ത്താന്‍ ഇന്ത്യയിലെ അമേരിക്കന്‍ എംബസി അഭ്യര്‍ത്ഥിച്ചു.
അഫ്ഗാനിസ്ഥാന്റെ അടുത്ത ആക്രമണം നേരത്തേതുപോലെ ഉള്ളതായിരിക്കില്ല എന്നും അമേരിക്ക വ്യക്തമാക്കി. അമേരിക്കയിലെമ്പാടും ഭീതി വിതക്കുകയാണ് താലിബാന്‍ കാരുടെ ലക്ഷ്യം.












Click it and Unblock the Notifications