അഫ്ഗാനും കശ്മീരിനും താരതമ്യമില്ല: മുഷാറഫ്
ഇസ്ലാമബാദ്: അഫ്ഗാനിസ്ഥാനെയും കശ്മീരിനെയും താരതമ്യപ്പെടുത്താനാവില്ലെന്നും കശ്മീരില്‍ നടക്കുന്നത് തീവ്രവാദ പ്രവര്‍ത്തനമല്ലെന്നും പാക്കിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ് പറഞ്ഞു.
കശ്മീരില്‍ നടക്കുന്നത് തീവ്രവാദ പ്രവര്‍ത്തനമാണെന്ന് ഒരു തരത്തിലും പറയാനാവില്ല. സ്വാതന്ത്യ്രസമരമാണ് അവിടെ നടക്കുന്നത്. ഒക്ടോബര്‍ എട്ട് തിങ്കളാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ മുഷാറഫ് പറഞ്ഞു.
പാക്കിസ്ഥാന്റെ അധീനതയയിലുള്ള ആസാദ് കശ്മീരിലെ തീവ്രവാദി പരിശീലനക്യാമ്പുകള്‍ക്ക് നേരെ ഇന്ത്യ ആക്രമണം നടത്തിയേക്കുമെന്ന റിപ്പോര്‍ട്ടിനെ കുറിച്ച് ചോദിച്ചപ്പോള്‍ പാക്കിസ്ഥാന് അതിന്റെ അതിര്‍ത്തികള്‍ പ്രതിരോധിക്കാനറിയാമെന്ന് മുഷാറഫ് പറഞ്ഞു.












Click it and Unblock the Notifications