അമേരിക്കയ്ക്ക് സുരക്ഷിതത്വമുണ്ടാവില്ല: ഒസാമ
കാബൂള്‍: പലസ്തീനികള്‍ സുരക്ഷിതരാവുന്നതുവരെ സുരക്ഷിതത്വത്തോടെ കഴിയാന്‍ അമേരിക്കയ്ക്ക് കഴിയില്ലെന്ന് സൗദി തീവ്രവാദി ഒസാമ ബിന്‍ ലാദന്‍ പറഞ്ഞു.
അഫ്ഗാനിസ്ഥാനെതിരായ വ്യോമാക്രമണം തുടങ്ങി രണ്ട് മണിക്കൂറിന് ശേഷം അല്‍ ജസീറ ടിവിയാണ് ഒസാമയുടെ പ്രസ്താവന സംപ്രേഷണം ചെയ്തത്. പകല്‍വെളിച്ചത്തില്‍ പകര്‍ത്തിയ ചിത്രങ്ങളാണ് ടിവി സംപ്രേഷണം ചെയ്തത്.
യുഎസിനെതിരായ വിശുദ്ധയുദ്ധത്തില്‍ എല്ലാ മുസ്ലീങ്ങളും ഒന്നുചേരണമെന്നും ഒസാമ പറഞ്ഞു. ഇന്ന് അമേരിക്കയാകെ ഭീതിയിലാണ്. അതിന് താന്‍ ദൈവത്തിന് നന്ദി പറയുന്നു.
മുസ്ലീങ്ങളുടെ വിശുദ്ധസ്ഥലങ്ങളില്‍ നിന്ന് അമേരിക്കന്‍ സൈന്യം പിന്‍വലിയും വരെ അമേരിക്കയ്ക്ക് സുരക്ഷിതത്വം അനുഭവിക്കാനാവില്ല. അമേരിക്കയുടെ യുദ്ധം ഭീകരതക്കെതിരായല്ല; ഇസ്ലാമിനെതിരായാണ്.
ഈ സംഭവങ്ങള്‍ ലോകത്തെ രണ്ട് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു- വിശ്വാസത്തിന്റെയും അവിശ്വാസത്തിന്റെയും. എല്ലാ മുസ്ലീങ്ങളും തങ്ങളുടെ മതത്തെ പിന്തുണക്കേണ്ട സമയമാണിത്.
ലക്ഷക്കണക്കിന് നിരപരാധികളായ കുട്ടികളാണ് ഇറാക്കില്‍ മരിച്ചുവീഴുന്നത്. അവിശ്വാസികളില്‍ നിന്നും ഒന്നും ഞങ്ങള്‍ക്ക ് കേള്‍ക്കേണ്ടതില്ല.- ഒസാമ പറഞ്ഞു.


Click it and Unblock the Notifications