ഇറ്റലിയില്‍ വിമാനങ്ങള്‍ കൂട്ടിമുട്ടി 100 മരണം
മിലാന്‍: റണ്‍വേയില്‍ വച്ച് വിമാനങ്ങള്‍ കൂട്ടിമുട്ടി ചുരുങ്ങിയത് 100 പേരെങ്കിലും മരിച്ചു. ഒക്ടോബര്‍ എട്ട് തിങ്കളാഴ്ച ഇറ്റലിയിലെ മിലാനിലെ ലിനേറ്റ് വിമാനത്താവളത്തില്‍ ഇന്ത്യന്‍ സമയം രാവിലെ 11.45നാണ് ദുരന്തം നടന്നത്.
സ്കാന്‍ഡിനേവിയന്‍ എയര്‍ലൈന്‍സ് സിസ്റത്തിന്റെ എംഡി-87 വിമാനം സെസ്ന വിമാനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. റണ്‍വേയില്‍വച്ച് സെസ്ന വിമാനവുമായി കൂട്ടിമുട്ടാതിരിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ രണ്ടുവിമാനങ്ങളും കൂട്ടിമുട്ടുകയും അടുത്തുള്ള കെട്ടിടത്തില്‍ചെന്നിടിക്കുകയുമായിരുന്നു.
സ്കാന്‍ഡിനേവിയന്‍ വിമാനത്തില്‍ 104 യാത്രക്കാരും ആറ് ജോലിക്കാരുമാണുണ്ടായിരുന്നത്. സെസ്നയില്‍ നാല് പേരുണ്ടായിരുന്നു.












Click it and Unblock the Notifications