പാക്കിസ്ഥാനില്‍ പ്രതിഷേധം രൂക്ഷം
ഇസ്ലാമബാദ്: അഫ്ഗാനിസ്ഥാനെതിരെ യുഎസ് നടത്തുന്ന ആക്രമണത്തെ പിന്തുണക്കുന്നതിനെതിരെ പാക്കിസ്ഥാനില്‍ പ്രതിഷേധം രൂക്ഷമായി.
പാക്കിസ്ഥാനിലെ ഒരു നഗരത്തില്‍ യുഎസ് വിരുദ്ധ പ്രകടനക്കാര്‍ ഒരു തിയേറ്റര്‍ കത്തിച്ചു. ചിലയിടങ്ങളില്‍ പ്രകടനക്കാര്‍ പൊലീസുമായി ഏറ്റുമുട്ടി.
പാക്കിസ്ഥാന്റെ തെക്ക് കിഴക്കന്‍ ഭാഗത്തുള്ള ക്വെത്ത നഗരത്തിലാണ് 1500ഓളം വരുന്ന അക്രമാസക്തമായ ജനക്കൂട്ടം തിയേറ്ററിന് തീവെച്ചത്. കറാച്ചിയില്‍ മൂന്ന് ബസുകള്‍ പ്രകടനക്കാര്‍ കത്തിച്ചു.
ലന്തികോതല്‍ പട്ടണത്തില്‍ താലിബാന്‍ അനുകൂല റാലി തടയാന്‍ പൊലീസ് ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ നാല് പേര്‍ക്ക് പരിക്കേറ്റു.
അതേ സമയം യുഎസ് ആക്രമണത്തെ പാക്കിസ്ഥാന്‍ അനുകൂലിക്കുന്നതിനെ പാക്കിസ്ഥാനിലെ പല പ്രധാന മതനേതാക്കളും വിമര്‍ശിച്ചു. ഈ നിര്‍ണായക വേളയില്‍ തങ്ങളുടെ സഹോദരരെ തുണക്കേണ്ടത് തങ്ങളുടെ കടമയാണെന്ന് മതനേതാവായ റിയാസ ദുരാന പറഞ്ഞു.












Click it and Unblock the Notifications