Get Updates
Get notified of breaking news, exclusive insights, and must-see stories!

അഫ്ഗാന്‍ അഭയാര്‍ഥികള്‍ക്ക് ഭക്ഷണമെത്തിച്ചു

വാഷിംഗ്ടണ്‍: പട്ടിണി മൂലം ദുരിതമനുഭവിക്കുന്ന അഫ്ഗാന്‍ അഭയാര്‍ഥികള്‍ക്ക് വിമാനത്തില്‍ ഭക്ഷണപ്പൊതികള്‍ ഇട്ടുകൊടുത്തതായി യുഎസ് അറിയിച്ചു.

ഒക്ടോബര്‍ എട്ട് തിങ്കളാഴ്ച ഇന്ത്യന്‍ സമയം രാവിലെ ഏഴ് മണിക്കാണ് ഭക്ഷണം വിതരണം ചെയ്തത്. അഫ്ഗാനിസ്ഥാനിലെ ജനങ്ങളെ സഹായിക്കാനായി 32 കോടി ഡോളറിന്റെ സഹായം നല്‍കുന്നതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് ഇതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ഡൊണാള്‍ഡ് റംസ്ഫെഡ് അറിയിച്ചു.

അഭയാര്‍ഥികളായി അലയുന്ന ജനങ്ങളുള്ള ഭാഗങ്ങളിലെല്ലാം ഭക്ഷണമെത്തിക്കാനായി സൈന്യത്തോട് യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷ് ആവശ്യപ്പെട്ടിട്ടുണ്ട്.

പാരച്യൂട്ടുകള്‍ ഉപയോഗിക്കാതെ വളരെ ഉയര്‍ന്ന പ്രദേശത്തു നിന്നാണ് ഭക്ഷണപ്പൊതികള്‍ താഴേക്കിട്ടത്. താഴേത്തിറങ്ങാന്‍ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളാണ് ഇവ.

2.5 കോടി രൂപയുടെ സഹായമാണ് അഭയാര്‍ഥികള്‍ക്കെത്തിച്ചത്. ബാക്കിയുള്ള 29.5 കോടിയുടെ സഹായം യുഎന്‍ ഏജന്‍സികള്‍ വഴി നല്‍കുമെന്ന് പെന്റഗണ്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+