കനത്ത തിരിച്ചടിയുണ്ടാകുമെന്ന് താലിബാന്‍
ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനില്‍ ആക്രമണം നടത്തിയ അമേരിക്ക കനത്ത തിരിച്ചടി നേരിടേണ്ടിവരുെന്ന് താലിബാന്‍ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. ഒക്ടോബര്‍ ഏഴ് ഞായറാഴ്ച രാത്രി അമേരിക്ക നടത്തിയ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ചുരുങ്ങിയത് 30 പേരെങ്കിലും മരിച്ചിട്ടുണ്ടെന്ന് താലിബാന്‍ വ്യക്തമാക്കി.
ആക്രമണത്തിന്റെ പ്രത്യാഘാതം വളരെ കടുത്തതായിരിക്കുമെന്ന് മാത്രമേ ഇപ്പോള്‍ പറയാന്‍ കഴിയൂ. അതെത്രത്തോളം ഗുരുതരമായിക്കുമെന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ല - പാകിസ്ഥാനിലെ താലിബാന്‍ സ്ഥാനപതി മുല്ല അബ്ദുള്‍ സലാം സെയ്ഫ് പറഞ്ഞു.
ഒസാമ ബിന്‍ ലാദനുമായി നേരിട്ട് ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെങ്കിലും അദ്ദേഹം സുരക്ഷിതനാണെന്നു വിവരം ലഭിച്ചിട്ടുണ്ട്. അദ്ദേഹം അഫ്ഗാനിസ്ഥാനില്‍ത്തന്നെ ഉണ്ടെന്നും സെയ്ഫ് പറഞ്ഞു.
തീവ്രവാദി കേന്ദ്രങ്ങളുടെയും സൈനികാസ്ഥാനങ്ങള്‍ക്കെതിരെയുമാണ് ആക്രമണം നടത്തിയതെന്ന അമേരിക്കയുടെ വാദം സെയ്ഫ് ഖണ്ഡിച്ചു. ജനങ്ങള്‍ താമസിക്കുന്ന ഇടമെന്നോ സൈനികര്‍ നിലയുറപ്പിച്ച ഇടമെന്നോ എന്നുള്ള വിവേചനം ഉണ്ടായിരുന്നില്ല. ആക്രമണത്തില്‍ 30 പേരാണ് മരിച്ചത് - അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയുടെ നാല് പോര്‍വിമാനങ്ങള്‍ വെടിവച്ചു വീഴ്ത്തിയതായും സെയ്ഫ് അവകാശപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ അമേരിക്കയില്‍ നിന്നും പ്രതികരണമൊന്നും ലഭിച്ചിട്ടില്ല.












Click it and Unblock the Notifications