ആക്രമണത്തിന്റെ വിശദ വിവരങ്ങള്‍.
കാബൂള്‍ അമേരിക്ക അഫ്ഗാനിസ്ഥാന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ ആക്രമണത്തിന്റെ വിശദ വിവരങ്ങള്‍.
സമയം- ഗ്രീനിച്ച് മീന്‍ ടൈം
16 25 - വടക്കന്‍ കാബൂളിലെ ആദ്യ ആക്രമണത്തെ കുറിച്ചുള്ള വാര്‍ത്ത പുറത്തു വരുന്നു. പിന്നാലെ കാബൂളിലെ സ്ഫോടന വാര്‍ത്തയും.- ഇന്ത്യന്‍ സമയം 2001ഒക്ടോബര്‍ 07 രാത്രി 09 55 ആയിരുന്നു ഇത്.
16 55 - കണ്ഡഹാര്‍, ജലാലാബാദ്, മസര്‍ എ ഷരീഫ് എന്നീ കേന്ദ്രങ്ങളില്‍ ആക്രമണം നടക്കുന്നു.
18 34 - ഒസാമ ബിന്‍ ലാദന്‍, താലിബാന്‍ നേതാവായ മുല്ലാ മുഹമ്മദ് ഒമര്‍ എന്നിവര്‍ക്ക് പരിക്കൊന്നും ഇല്ലെന്ന് താലിബാന്‍ ഭരണകൂടത്തിന്റെ പാകിസ്ഥാനിലെ അംബാസഡര്‍ വ്യക്തമാക്കുന്നു.
20 20 - - തെക്ക് കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ പട്ടണമായ സരാഞ്ചില്‍ താലിബാന്‍ സൈന്യവും നാട്ടുകാരും തമ്മില്‍ ഏറ്റുമുട്ടുന്നു. ഇറാന് അടുത്താണിത്.
21 05 ആദ്യ ആക്രമണത്തിന് അഞ്ച് മണിക്കുര്‍ ശേഷം രണ്ടാം ആക്രമണം നടക്കുന്നു.
21 50 കാബൂളില്‍ മൂന്നാം വട്ട ആക്രമണം
ഉപയോഗിച്ച ആയുധങ്ങള്‍
50 ടോമഹാക്ക് മിസൈലുകല്‍
500 പൗണ്ട് ബോംബുകള്‍
ബി -1 ലാന്‍സറുകള്‍
ബി 2 - ബി 52 ബോംബറുകള്‍












Click it and Unblock the Notifications