അമേരിക്ക നീക്കം അന്താരാഷ്ട്ര നിയമലംഘനം
ദില്ലി: അഫ്ഗാനിസ്ഥാനു പുറമെ മറ്റു രാജ്യങ്ങളെയും ആക്രമിക്കുമെന്ന അമേരിക്കയുടെ പ്രഖ്യാപനത്തോട് കരുതലോടെ പ്രതികരിക്കണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
അമേരിക്കയുടെ ഈ പ്രഖ്യാപനം മറ്റു രാഷ്ട്രങ്ങളെ പരമാധികാരം ചോദ്യം ചെയ്യുന്നതും അന്താരാഷ്ട്ര നിയമങ്ങളുടെ തുറന്ന ലംഘനവുമാണെന്ന് പൊളിറ്റ് ബ്യൂറോ ഇറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. അമേരിക്കയുടെ ഈ പ്രഖ്യാപനത്തെ എതിര്‍ക്കാന്‍ കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിക്കാന്‍ എല്ലാ മതനിരപേക്ഷ രാഷ്ട്രീയ കക്ഷികളോടും പാര്‍ട്ടി ആവശ്യപ്പെട്ടു.
അമേരിക്കന്‍ തന്ത്രങ്ങള്‍ക്കനുസരിച്ച് നീങ്ങാനുള്ള ബിജെപി സര്‍ക്കാരിന്റെ തീരുമാനം ഇന്ത്യയുടെ താല്പര്യങ്ങള്‍ക്ക് എതിരാണെന്നും പൊളിറ്റ് ബ്യൂറോ മുന്നറിയിപ്പ് നല്‍കി.
അമേരിക്കന്‍ പടക്കപ്പലുകള്‍ക്കു വേണ്ടി ഇന്ത്യന്‍ നാവികതുറമുഖങ്ങള്‍ തുറന്നുകൊടുത്തേക്കുമെന്ന റിപ്പോര്‍ട്ടുകളെക്കുറിച്ച് സ്ഥിരീകരണം നല്‍കാന്‍ പൊളിറ്റ് ബ്യൂറോ സര്‍ക്കാരിനോടാവശ്യപ്പെട്ടു.












Click it and Unblock the Notifications