Get Updates
Get notified of breaking news, exclusive insights, and must-see stories!

അഗത്തി കേന്ദ്രീകരിച്ച് സജീവ നീരീക്ഷണം

കൊച്ചി: യുഎസ് യുദ്ധക്കപ്പലുകള്‍ ഇന്ത്യന്‍ തീരത്തേക്ക് നീങ്ങിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ വ്യോമസേന നിരീക്ഷണം ജാഗ്രതപ്പെടുത്തി. ലക്ഷദ്വീപിലെ അഗത്തി വ്യോമതാവളം കേന്ദ്രീകരിച്ച് ഇന്ത്യ സജീവമായ നിരീക്ഷണം നടത്തിവരികയാണ്.

ഒരു ഡോര്‍നിയര്‍ വിമാനം അഗതി വ്യോമതാവളത്തിലേക്ക് നീങ്ങി. ഇന്ത്യയുടെയും ലക്ഷദ്വീപിന്റെയും തീരങ്ങളില്‍ വിദേശ കപ്പലുകള്‍ നടത്തുന്ന നീക്കം ഡോണിയര്‍ വിമാനം നിരീക്ഷിക്കും.തിരുവനന്തപുരത്തെ ദക്ഷിണ നാവിക കമാന്റും ദക്ഷിമ വ്യോമ കമാന്റും അതീവജാഗ്രത പുലര്‍ത്തിവരികയാണെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.

അറബി കടലിലെ വിദേശ യുദ്ധക്കപ്പലുകളുടെ നീക്കം നിരീക്ഷിക്കുകയാണ് പ്രധാനമായും ഇന്ത്യന്‍ സേന ചെയ്യുന്നത്. വടക്കന്‍ അറബിക്കടലില്‍ മുപ്പതോളം കപ്പലുകളുണ്ടെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു. ചില യുഎസ് വിമാനങ്ങളെ കന്യാകുമാരിയില്‍ നിന്നും കണ്ടതായി റിപ്പോര്‍ട്ടുണ്ട്. കൊച്ചിയില്‍ നിന്നും 12 മൈല്‍ അകലെയും ഒരു വിമാനത്തെ നാവികസേന കണ്ടെത്തി.

പക്ഷേ ഇവയൊന്നും ഇന്ത്യയുടെ വ്യോമാതിര്‍ത്തിയില്‍ കടന്നിട്ടില്ലെന്ന് ഉദ്യോഗസ്ഥന്‍ അറിയിച്ചു.അതേ സമയം അഫ്ഗിനെതിരായ പോരാട്ടം ഒരു മാസത്തിലേറെ നീണ്ടുനില്‍ക്കുകയാണെങ്കില്‍ യുഎസ് യുദ്ധിമാനങ്ങള്‍ ഇന്ധനം നിറക്കാനായി ഇന്ത്യയിലെത്തിയേക്കാന്‍ സാധ്യതയുണ്ടെന്ന് വ്യോമസേന അധികൃതര്‍ അറിയിച്ചു.

തീവ്രവാദികളില്‍ നടത്തിയേക്കാവുന്ന തിരിച്ചടി ഇന്ത്യക്കു നേരെയും ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ തന്ത്രപ്രധാനമായ പ്രതിരോധ കേന്ദ്രങ്ങളിലും സുരക്ഷാസന്നാഹം ശക്തിപ്പെടുത്തിയിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+