മണല്‍വാരല്‍: നിര്‍ദേശം പാലിക്കാന്‍ ഉത്തരവ്
കൊച്ചി: മണല്‍വാരല്‍ സംബന്ധിച്ച് കോടതി നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ തദ്ദേശ സ്വയംഭരണം സെക്രട്ടറിയോടും കടലുണ്ടി പുഴ കടന്നുപോകുന്ന ജില്ലകളുടെ കളക്ടര്‍മാരോടും ഹൈക്കോടതി ആവശ്യപ്പെട്ടു.
നേരത്തെ മണല്‍വാരല്‍ സംബന്ധിച്ച് കോടതി നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ കടലുണ്ടി പുഴ കടന്നുപോകുന്ന ചില പഞ്ചായത്തുകള്‍ കൃത്യമായി പാലിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വള്ളിക്കുന്ന്, തേഞ്ഞിപ്പാലം സ്വദേശികളായ നാല് പേര്‍ നല്‍കിയ ഹര്‍ജി മേല്‍ ജസ്റിസുമാരായ പി.കെ.ബാലസുബ്രഹ്മണ്യം, സി.എന്‍.രാമചന്ദ്രന്‍ നായര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
മണല്‍ ലേലം ചെയ്യുന്നതിന് വള്ളിക്കുന്ന് പഞ്ചായത്ത് പുറപ്പെടുവിച്ച നോട്ടീസ് റദ്ദാക്കണമെന്ന ഹര്‍ജിയിലെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. കോടതി നേരത്തെ നല്‍കിയ നിര്‍ദേശമനുസരിച്ചു മാത്രമേ പഞ്ചായത്ത് മണല്‍വാരാന്‍ പാടുള്ളൂവെന്ന് കോടതി വ്യക്തമാക്കി.
ക്രമാതീതമായ മണല്‍വാരല്‍ പുഴയില്‍ ഉപ്പുവെള്ളം കലരുന്നതിന് ഇടയാക്കുമെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.












Click it and Unblock the Notifications