കണ്ണൂരില്‍ ബിജെപി-മുസ്ലിം ലീഗ് സംഘട്ടനം
കണ്ണൂര്‍: ജില്ലയിലെ ശിവപുരത്ത് ഒക്ടോബര്‍ എട്ട് തിങ്കളാഴ്ച രാത്രിയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു ബിജെപി പ്രവര്‍ത്തകനും ഒരു മുസ്ലിം ലീഗ് പ്രവര്‍ത്തകനും പരിക്കേറ്റു.
അക്രമികള്‍ രണ്ട് വാഹനങ്ങള്‍ക്ക് തീവെക്കുകയും ഒരു ഓട്ടോറിക്ഷ തകര്‍ക്കുകയും ചെയ്തു. ഞായറാഴ്ച രാത്രി ബിജെപി പ്രവര്‍ത്തകരെന്ന് ആരോപിക്കപ്പെടുന്നവര്‍ ഒരു ലീഗ് പ്രവര്‍ത്തകനെ ആക്രമിച്ച സംഭവത്തിന്റെ തുടര്‍ച്ചയായാണ് തിങ്കളാഴ്ച രാത്രിയിലെ ഏറ്റുമുട്ടല്‍ നടന്നതെന്ന് പൊലീസ് അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് നാല് ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ് ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അക്രമസംഭവത്തെ തുടര്‍ന്ന് പ്രദേശത്തേക്ക് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications