കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാഠപുസ്തകത്തിലെ കരുണാകരന്റെ പ്രസ്താവന ഒഴിവാക്കി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഓപ്പണ്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള പാഠപുസ്തകത്തില്‍ ഇംഗ്ലീഷ് വ്യാകരണ അഭ്യസനത്തിനായുള്ളഭാഗത്ത് കോണ്‍ഗ്രസ് നേതാവ് കെ.കരുണാകരന്റെ ഒരു പ്രസ്താവന ഉള്‍പ്പെടുത്തിയിരുന്നത് ഒഴിവാക്കാന്‍ തീരുമാനമായി.

സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ-പരിശീലന കൗണ്‍സില്‍ തയ്യാറാക്കിയ 12-ാം ക്ലാസ് ഓപ്പണ്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഇംഗ്ലീഷ് പഠനസഹായിയില്‍ ആണ് തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് കെ.കരുണാകരന്‍ എല്‍ഡിഎഫിനെ രൂക്ഷമായി വിമര്‍ശിക്കുന്ന ഒരു ഭാഗം കടന്നുകൂടിയത്. കര്‍ത്തരി പ്രയോഗത്തിനും കര്‍മണി പ്രയോഗത്തിനുമുള്ള പരിശീലനത്തിനായാണ് വാര്‍ത്താ റിപ്പോര്‍ട്ടെന്ന നിലയില്‍ ഈ ഖണ്ഡിക ചേര്‍ത്തിരുന്നത്.

വിവാദ ഭാഗം പഠിപ്പിക്കരുതെന്ന് ടീച്ചര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ ഗവേഷണ-പരിശീലന കൗണ്‍സില്‍ അറിയിച്ചു.

വിദഗ്ധരുടെ പരിശോധനക്കിടയില്‍ ശ്രദ്ധയില്‍ പെടാതെ പോയതുകൊണ്ടാവാം ഈ ഭാഗം പാഠപുസ്തകത്തില്‍ കടന്നുകൂടിയതെന്ന് ഒരു കൗണ്‍സില്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

എല്‍ഡിഎഫിനെ വിമര്‍ശിക്കുന്ന ഭാഗം പാഠപുസ്കകത്തില്‍ കടന്നുകൂടിയതിനെ സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ ശക്തമായി വിമര്‍ശിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X