ഭൂമി നല്കാന് കേന്ദ്രം ആവശ്യപ്പെട്ടില്ല
തിരുവനന്തപുരം: ആദിവാസികള്‍ക്ക് ഭൂമി അടിയന്തിരമായി വിതരണം ചെയ്യണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടില്ലെന്ന് പട്ടികജാതി പട്ടികവര്‍ഗ മന്ത്രി ഡോ. എം. എ. കുട്ടപ്പന്.
കേന്ദ്ര ഗിരിവര്‍ഗ മന്ത്രി താനുമായി നടത്തിയ ചര്‍ച്ചയില്‍ പുതിയ നിര്‍ദേശങ്ങളൊന്നും വച്ചിട്ടില്ലെന്ന് ഒക്ടോബര്‍ എട്ട് തിങ്കളാഴ്ച കുട്ടപ്പന് വ്യക്തമാക്കി. മുന്‍കൂട്ടി അനുവാദമില്ലാതെ ആദിവാസികളില്‍ നിന്നും നടത്തിയ ഭൂമി കൈമാറ്റങ്ങള്‍ നിയമവിരുദ്ധമാണെന്ന് മന്ത്രി ആവര്ത്തിച്ചതേയുള്ളുവെന്ന് കുട്ടപ്പന് അറിയിച്ചു.
10,000 ഹെക്ടര്‍ വനഭൂമി നല്കുവാനും ഭൂമി വിതരണത്തിന് 70 കോടി രൂപ നല്‍കാനും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുനരധിവാസത്തിന് സഹായം നല്‍കാനാവില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയതായി മന്ത്രി അറിയിച്ചു. വനഭൂമി നല്‍കുന്നത് കേന്ദ്ര വനംമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷം മാത്രമേ പറയാനാകൂ എന്നും കേന്ദ്രമന്ത്രി വ്യക്തമാക്കിയതായി കുട്ടപ്പന് അറിയിച്ചു.
അതിനിടെ ആദിവാസിക്കുടിലുകള്‍ പൊളിക്കാനും പൊളിക്കാതിരിക്കാനും വയ്യാത്ത സ്ഥിതിയിലാണ് സര്‍ക്കാര്‍. കഴിഞ്ഞ ദിവസം കുടിലുകള്‍ പൊളിക്കാനായി പൊലീസ് എത്തിയപ്പോള്‍ നിരവധി ആദിവാസികള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. രാത്രി കുടില്പൊളിക്കല് നടക്കുമെന്ന് കരുതി മാധ്യമപ്രവര്‍ത്തകര്‍ കുടിലുകള്‍ക്ക് മുന്നില്‍ തന്നെ കാത്തിരിക്കുന്നു.
ഒക്ടോബര്‍ ആറ് ശനിയാഴ്ച വന്‍ സന്നാഹങ്ങളോടെ പൊലീസ് എത്തിയെങ്കിലും മാധ്യമപ്രവര്‍ത്തകരെ കണ്ട് പൊളിക്കാതെ മടങ്ങുകയായിരുന്നു. ഞായറാഴ്ച വിഴിഞ്ഞത്ത് സംഘര്‍ഷമുണ്ടായതിനാല്‍ കൂടുതല്‍ പൊലീസ് സേനയെ അവിടേക്ക് അയക്കേണ്ടി വന്നതുകൊണ്ടാണ് കുടില്‍ പൊളിക്കല്‍ നടക്കാത്തതെന്ന് പറയപ്പെടുന്നു. എന്നാല്‍ വിഴിഞ്ഞത്ത് ഭയപ്പെട്ടതു പോലെയൊന്നും സംഭവിച്ചതുമില്ല.
കുടില്‍ പൊളിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ പൊലീസ് നയം രൂക്ഷമായ വിമര്ശനത്തിനിരയാവുകയാണ്. ആദ്യമേ കുടില്‍ കെട്ടാന്‍ അനുവദിച്ചത് പൊല്ലാപ്പായി പോയെന്ന് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരും കരുതുന്നു. ഇനി പൊളിക്കാന്‍ ശ്രമിക്കുമ്പോള്‍ ആദിവാസികള്‍ ആത്മഹത്യക്ക് കൂടി ശ്രമിച്ചാല്‍ സകലതും സര്ക്കാരിനെതിരാവുകയും ചെയ്യും. ദിവസവും പൊലീസ് സംഘം കുടിലുകളില്‍ പരിശോധന നടത്തി മടങ്ങിപ്പോവുന്നുണ്ട്. പരിശോധനാ വേളയില്‍ ഒന്നും സംഭവിക്കാത്തതു പോലെ പാട്ടുപാടി താളവുമടിച്ചാണ് ആദിവാസികള്‍ പ്രതിഷേധിക്കുന്നത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications